പെട്ടെന്നുണ്ടാകുന്ന കഠിനമായ വയറുവേദന ; കാരണങ്ങൾ ഇതാകാം

വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളൊടൊപ്പം വയറ് വേദന വരുന്നത് ഭക്ഷ്യവിഷബാധ മൂലമാകാം. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. 

reasons you should know about sudden stomach ache

വയറ് വേദനയെ പലരും നിസാരമായാണ് കാണാറുള്ളത്. ചിലർക്ക് ഇടയ്ക്കിടെ വയറ് വേദന വരുന്നത് കാണാം. 
വിശക്കുമ്പോൾ വയറ് വേദനിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ, ഒരു പ്ലേറ്റ് നിറയെ ഭക്ഷണം കഴിച്ചതിന് ശേഷം ഇടയ്ക്കിടെ വയറുവേദന വരുന്നത് സാധാരണമാണ്. ഇങ്ങനെയുള്ള കഠിനവും ഇടയ്ക്കിടെയുള്ളതുമായ വയറുവേദന ചിലപ്പോൾ ചില അടിസ്ഥാന ആരോഗ്യപ്രശ്നത്തിന്റെ സൂചനയായിരിക്കാം. എന്നാൽ ഇടയ്ക്കിടെ വയറ് വേദന വരുന്നതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുമുണ്ട്... അറിയാം എന്തൊക്കെയാണെന്ന്...

ഒന്ന്...

വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളൊടൊപ്പം വയറ് വേദന വരുന്നത് ഭക്ഷ്യവിഷബാധ മൂലമാകാം. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരുദിവസംവരെ നീണ്ടുനിൽക്കുന്ന ഇടവേളയ്ക്കുശേഷമോ രോഗലക്ഷണങ്ങൾ പ്രകടമാകാം. 

രണ്ട്...

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ആണ് മറ്റൊരു രോ​ഗം. . വയറുവേദന, ക്ഷീണം, പെട്ടെന്ന് ഭാരം കുറയൽ, ബലഹീനത എന്നിവയാണ് ലക്ഷണങ്ങൾ. ഇത് ഗുരുതരമായ കരൾ തകരാറിലേക്ക് പുരോഗമിക്കുകയും പ്രമേഹം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

മൂന്ന്...

അപ്പെൻഡിസൈറ്റിസാണ് മറ്റൊരു രോ​ഗം. അടിവയറിന്റെ ചുവടെ വലതുഭാഗത്ത് വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്‌സ്. വയറിനു നടുവിലുള്ള വേദനയോടു കൂടിയാണ് അപ്പെൻഡിസൈറ്റിസ് സാധാരണയായി ആരംഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ, വേദന വലതുഭാഗത്ത് താഴേക്ക് സഞ്ചരിച്ച് അസഹനീയവും കഠിനവുമാകുന്നു. ഈ ഭാഗത്ത് അമർത്തുന്നത്, ചുമയ്ക്കുന്നത് അല്ലെങ്കിൽ നടക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുമ്പോൾ ഈ വേദന കൂടുതൽ വഷളായേക്കാം.

നാല്...

ഇറിറ്റബിൾ ബവൽ സിൻഡ്രോം ആണ് മറ്റൊന്ന്. നമ്മുടെ ദഹനസംവിധാനത്തിൽ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വൻകുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവൽ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിൾ ബവൽ സിൻഡ്രോം(ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നു. വയർ വേദന, വയറിനുള്ളിൽ ഗ്യാസ് നിറയൽ, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം എന്നിവാണ് ഇതിന്റെ ലക്ഷണങ്ങൾ.

അഞ്ച്...

മൂത്രത്തിൽ ധാരാളം ധാതുക്കൾ അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ല് രൂപപ്പെടുന്നത്. ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോൾ, അവരുടെ മൂത്രത്തിൽ ഉയർന്ന അളവിലുള്ള ചില ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ കൂടുതൽ ഉയരുമ്പോൾ, അവ വൃക്കയിലെ കല്ലിന് കാരണമാകും.

ശ്രദ്ധിക്കൂ, ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയാൽ ഉണ്ടാകുന്നത്...

 

Latest Videos
Follow Us:
Download App:
  • android
  • ios