Health Tips : ശ്രദ്ധിക്കൂ, വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇയും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. വന്ധ്യത പ്രശ്നം തടയാൻ വാൾനട്ട് സഹായകമാകുമെന്നും 'ബയോളജി ഓഫ് റിപ്രോഡക്ഷൻ' (Biology of Reproduction) ജേണലിൽ പ്രസിദ്ധികരിച്ച പഠനത്തിൽ പറയുന്നു.
ഡ്രൈ നട്‌സുകൾ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ഏറ്റവും പോഷകഗുണമുള്ള നട്സാണ് വാൾനട്ട്. ധാരാളം മിനറലുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ വാൾനട്ട് ദിവസവും കുതിർത്ത് കഴിക്കുന്നത് തലച്ചോറിന് ഏറെ ഗുണം ചെയ്യുന്നു. ഇവയിൽ പോളിഫെനോൾസ്, വൈറ്റമിൻ ഇ, ഒമേഗ-3, ഒമേഗ - 6 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
വാൾനട്ട് ഓക്സിഡേറ്റീവ് സമ്മർദ്ദവും തലച്ചോറിനുണ്ടാകുന്ന നാശവും കുറയ്ക്കുക മാത്രമല്ല, ഓർമ്മശക്തിയും മറ്റ് പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കുവാൻ സഹായിക്കുന്നു.
വാൾനട്ടിൽ അടങ്ങിയിട്ടുള്ള ഒരുതരം പോളിഫെനോളുകളെ എല്ലാഗിറ്റാനിൻസ് എന്ന് വിളിക്കുന്നു. അത് കൊണ്ട് തന്നെ വൻകുടൽ ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവ തടയുന്നതായി പഠനങ്ങൾ പറയുന്നു.
ചർമ്മത്തിൻ്റെയും മുടിയുടെയുടെയും ആരോഗ്യത്തിനായി സഹായിക്കുന്ന വിറ്റാമിൻ ഇ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തീവ്രമായ ജലാംശം നൽകാൻ സഹായിക്കുന്നു. ഇത് കൊളാജൻ വർദ്ധിപ്പിക്കുകയും ചർമ്മത്തെ സ്വാഭാവികമായും ആരോഗ്യകരവും യുവത്വവുമുള്ളതാക്കുകയും ചെയ്യുന്നു.
വാൾനട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോൾ ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും. ദിവസവും രണ്ടോ മൂന്നോ വാൾനട്ട് കുതിർത്ത് കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടുകയും മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ബീജങ്ങളുടെ എണ്ണവും ചലനശേഷിയും (ചലനം) വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇയും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. വന്ധ്യത പ്രശ്നം തടയാൻ വാൾനട്ട് സഹായകമാകുമെന്നും 'ബയോളജി ഓഫ് റിപ്രോഡക്ഷൻ' (Biology of Reproduction) ജേണലിൽ പ്രസിദ്ധികരിച്ച പഠനത്തിൽ പറയുന്നു.
സ്തനാര്‍ബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ