യുവാക്കളിൽ വൻകുടൽ ക്യാൻസർ വർദ്ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവയുടെ വർദ്ധിച്ച ഉപഭോഗവും നാരുകളുടെയും മൈക്രോ ന്യൂട്രിയൻ്റുകളുടെയും ഉപഭോഗം കുറയുകയും ചെയ്യുന്ന മാറ്റം വരുത്തിയ ഭക്ഷണക്രമമാണ് വൻകുടൽ ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ.
ഇന്ത്യയിൽ യുവാക്കൾക്കിടയിൽ വൻകുടൽ ക്യാൻസർ കേസുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 31-40 വയസ് പ്രായമുള്ള യുവാക്കളെയാണ് ഈ ക്യാൻസർ കൂടുതലായി ബാധിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവയുടെ വർദ്ധിച്ച ഉപഭോഗവും നാരുകളുടെയും മൈക്രോ ന്യൂട്രിയൻ്റുകളുടെയും ഉപഭോഗം കുറയുകയും ചെയ്യുന്ന മാറ്റം വരുത്തിയ ഭക്ഷണക്രമമാണ് വൻകുടൽ ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ.
ഉദാസീനമായ ജീവിതശൈലിയും പുകയിലയുടെയും മദ്യത്തിൻ്റെയും വർദ്ധിച്ച ഉപയോഗവും രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നു. പ്രതിരോധ നടപടികളും ചില ജീവിതശൈലി മാറ്റങ്ങളും വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. പതിവായി വ്യായാമം ചെയ്യുക, പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് ഉൾപ്പെടെയുള്ള ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, പുകവലി ഒഴിവാക്കുക എന്നിവ വൻകുടൽ അർബുദത്തെ തടയുന്നതിന് സഹായിക്കുന്നു.
അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ പുകവലി, ചുവന്ന അല്ലെങ്കിൽ സംസ്കരിച്ച മാംസത്തിൻ്റെ ഉപഭോഗം, അമിതമായ മദ്യപാനം, പൊണ്ണത്തടി, കുറഞ്ഞ വിറ്റാമിൻ ഡി അളവ് എന്നിവയാണ്. വൻകുടലിലെ പോളിപ്പ്, കോശജ്വലന മലവിസർജ്ജനം, സിസ്റ്റിക് ഫൈബ്രോസിസ്, പാരമ്പര്യം എന്നിവയുള്ള ആളുകൾക്കും മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് മല്ലേശ്വരത്തിലെ മണിപ്പാൽ ഹോസ്പിറ്റൽ വൈറ്റ്ഫീൽഡിലെ സർജിക്കൽ ഓങ്കോളജി ആൻഡ് റോബോട്ടിക് സർജറി വിഭാഗം മേധാവി ഡോ. രാജശേഖർ സി ജാക്ക പറഞ്ഞു.
ലക്ഷണങ്ങൾ അറിയാം...
1. മലദ്വാരത്തിൽ കൂടെയുള്ള രക്തസ്രാവം
2. മലത്തിന്റെ കൂടെ ചുവന്ന നിറത്തിലോ അല്ലെങ്കിൽ കറുപ്പ് നിറത്തിലോ രക്തം പോകുന്നത്
3. അമിതമായ ക്ഷീണം
4. വിളർച്ച
5. വയറുവേദന
6. ഛർദിൽ
7. ശരീരഭാരം കുറയുക
40 വയസ്സിനു മുകളിലുള്ള വ്യക്തികളിൽ പൈൽസ് (ഹെമറോയ്ഡുകൾ) വൻകുടൽ ക്യാൻസറിന്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു.
യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ആറ് പഴങ്ങൾ