പുരുഷന്മാർ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
ഏലയ്ക്ക വെള്ളം കുടിക്കുന്നത് പുരുഷന്മാർക്കിടയിൽ ലൈംഗിക ആരോഗ്യത്തിന് ഗുണം ചെയ്യും. ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ധാതുവായ മാംഗനീസ് ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാംഗനീസ് അടങ്ങിയ ഭക്ഷണക്രമം ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും അതുവഴി പുരുഷ ലൈംഗികാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
പല വിഭവങ്ങളിലും നാം ഉപയോഗിച്ച് വരുന്ന ഒന്നാണ് ഏലയ്ക്ക. ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ ഏലയ്ക്കയ്ക്ക് കഴിയും. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഏലയ്ക്ക വെള്ളം സഹായകമാണ്.
ദിവസവും അതിരാവിലെ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ഏലയ്ക്കാ വെള്ളം സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. കുറച്ച് ദിവസത്തേക്ക് ഇത് കുടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്ത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഏലയ്ക്കാ വെള്ളം നിർബന്ധമായും കഴിക്കണം. കാരണം ഈ പാനീയം ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. വയറുവേദന അല്ലെങ്കിൽ ദഹനക്കേട് കുറയ്ക്കാൻ സഹായിക്കുന്ന ഒരു അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ബാക്ടീരിയയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്ന സജീവ സംയുക്തങ്ങൾ ഇതിന് ഉണ്ട്.
ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഹൃദ്രോഗങ്ങളെ തടയാൻ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഏലയ്ക്ക വെള്ളം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കും. ലെെംഗികശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക. പുരുഷന്മാർ ഉറപ്പായും ഏലയ്ക്ക വെള്ളം കുടിക്കണം.
ഏലയ്ക്ക വെള്ളം കുടിക്കുന്നത് പുരുഷന്മാർക്കിടയിൽ ലൈംഗിക ആരോഗ്യത്തിന് ഗുണം ചെയ്യും. ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ധാതുവായ മാംഗനീസ് ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാംഗനീസ് അടങ്ങിയ ഭക്ഷണക്രമം ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും അതുവഴി പുരുഷ ലൈംഗികാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
മുടികൊഴിച്ചിൽ കുറയ്ക്കാൻ സവാള ; ഈ രീതിയിൽ ഉപയോഗിക്കൂ