പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

ഗ്ലൂക്കോസിൻ്റെ കുറവ് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂടുന്നതിന് ഇടയാക്കും. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോ. ശീതൾ പറഞ്ഞു.

reason for why you should not avoid break fast

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പൊതുവേ നല്ലശീലമല്ലെന്ന് നമ്മുക്കറിയാം. എന്നാൽ പോലും ഭാരം കുറയ്ക്കാൻ എന്ന പേരിലും ഓഫീസിൽ പോകണമെന്ന തിരക്ക് ഉള്ളത് കൊണ്ടൊക്കെ പലരും പ്രാതൽ ഒഴിവാക്കാറുണ്ട്.

പ്രാതൽ ഒഴിവാക്കുമ്പോൾ ഗ്ലൂക്കോസിൻ്റെ അളവ് കുറയുന്നു. തുടർന്ന് തലച്ചോറ് മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രയാസകരമാകുന്നു. ഇത് മോശമായ ഏകാഗ്രതയ്ക്കും ഓർമ്മക്കുറവിനും മാനസികാവസ്ഥയ്ക്കും കാരണമാകുന്നതായി വോക്ക്ഹാർഡ് ഹോസ്പിറ്റൽസ് മുംബൈ സെൻട്രലിലെ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ. ശീതൾ ഗോയൽ പറഞ്ഞു.

 ഗ്ലൂക്കോസിൻ്റെ കുറവ് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂടുന്നതിന് ഇടയാക്കും. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോ. ശീതൾ പറഞ്ഞു.

എഴുന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ ചിലർക്ക് തലവേദന ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ (ഹൈപ്പോഗ്ലൈസീമിയ) കുറവുമൂലമാണ്. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഗ്ലൂക്കോസിൻ്റെ അഭാവം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ പ്രകാശനത്തിന് കാരണമാകുന്നു. ഇത് രക്തക്കുഴലുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. തുടർന്ന് ഇത് തലവേദനയിലേക്ക് നയിക്കുന്നതായി വി​ദ​ഗ്ധർ പറയുന്നു.

നിർജ്ജലീകരണം  പിരിമുറുക്കവും അസ്വസ്ഥത വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രക്തത്തിലെ പഞ്ചസാരയിലെ അളവിലെ മാറ്റങ്ങൾ മസ്തികാരോ​ഗ്യത്തെ ബാധിക്കാം. തലവേദന തടയുന്നതിന് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും പ്രധാന പങ്ക് വഹിക്കുന്നു.  പകൽ സമയത്ത്  4 മുതൽ 6 മണിക്കൂർ വരെ ഇടവിട്ട് വേണം ഭക്ഷണം കഴിക്കേണ്ടതെന്നും വിദ​ഗ്ധർ പറയുന്നു. ഈ സമയപരിധി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു.

ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുമെന്നും ഇത് വിശപ്പ് മൂലമുണ്ടാകുന്ന തലവേദനയ്ക്ക് കാരണമാകുമെന്നും ഡോ. ഗോയൽ പറഞ്ഞു. 

18 കിലോ കുറയ്ക്കാൻ സഹായിച്ചത് നാല് കാര്യങ്ങൾ ; വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് യുവതി

 

Latest Videos
Follow Us:
Download App:
  • android
  • ios