എന്താണ് റാബിറ്റ് ഫീവർ ? ലക്ഷണങ്ങൾ അറിയാം

അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾ, മുതിർന്ന പുരുഷന്മാർ എന്നിവരെയാണ് ഏറ്റവും കൂടുതലായി ഈ രോ​ഗം ബാധിക്കുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു.
 

rabbit fever infectious disease rising in us

യുഎസിൽ 'റാബിറ്റ് ഫീവർ' വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകൾ. അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് 'റാബിറ്റ് ഫീവർ' എന്നും വിദ​ഗ്ധർ പറയുന്നു.  2001 മുതൽ 2010 വരെയുള്ള മുൻ വർഷങ്ങളെ അപേക്ഷിച്ച് 2011 നും 2022 നും ഇടയിൽ റാബിറ്റ് ഫീവർ കേസുകളിൽ 56 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുള്ളതായി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു.

അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾ, മുതിർന്ന പുരുഷന്മാർ എന്നിവരെയാണ് ഏറ്റവും കൂടുതലായി ഈ രോ​ഗം ബാധിക്കുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു. 'തുലാരെമിയ' എന്നും അറിയപ്പെടുന്ന റാബിറ്റ് ഫീവർ ഫ്രാൻസിസെല്ല ടുലറെൻസിസ് മൂലമുണ്ടാകുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ബാക്ടീരിയ അണുബാധയാണെന്ന് കോശിസ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റായ ഡോ.പല്ലേറ്റി ശിവ കാർത്തിക് റെഡ്ഡി പറഞ്ഞു.

രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയാണ് രോ​ഗം പിടിപെടുക. മലിനമായ ഭക്ഷണമോ വെള്ളമോ, ശുദ്ധീകരിക്കാത്ത വെള്ളം അല്ലെങ്കിൽ വേവിക്കാത്ത മാംസം എന്നിവയും അണുബാധയ്ക്ക് കാരണമാകും. കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പിന്നിലെ ഒരു കാരണം. 

രോ​ഗം ബാധിച്ച് മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം ലക്ഷണങ്ങൾ പ്രകടമാകാം. ഉയർന്ന പനിയാണ് പ്രധാനപ്പെട്ട ലക്ഷണം. ഈ രോ​ഗം ബാധിച്ച് കഴിഞ്ഞാൽ താപനില 104°F വരെ എത്താമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പലപ്പോഴും തണുപ്പ്, ക്ഷീണം, ശരീരവേദന എന്നിവയും അനുഭവപ്പെടാം. 

ഇന്ത്യയിൽ റാബിറ്റ് ഫീവർ വളരെ അപൂർവമാണ്. എന്നിരുന്നാലും, രോ​ഗബാധമുള്ള പ്രദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും വന്യജീവി സജ്ജീകരണങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ രോ​ഗത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്നും ഡോ. റെഡ്ഡി പറഞ്ഞു.

ആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, ആശുപത്രി ക്രമീകരണങ്ങൾക്കും ആരോഗ്യ മന്ത്രാലയം നിർദേശം

 

Latest Videos
Follow Us:
Download App:
  • android
  • ios