പ്രമേഹം പിടിപെടാതിരിക്കാൻ നമുക്ക് ഇക്കാര്യങ്ങളെല്ലാം ചെയ്തുനോക്കാം...

പ്രമേഹം ഒരിക്കല്‍ ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ അത് ചികിത്സയിലൂടെ ഭേദപ്പെടുത്താനും സാധിക്കില്ല. മറിച്ച്, അത് മരുന്നിലൂടെയോ ജീവിതരീതികളിലൂടെയോ കൈകാര്യം ചെയ്ത് മുന്നോട്ട് പോകാമെന്ന് മാത്രം. അങ്ങനെയെങ്കില്‍ പ്രമേഹം പിടിപെടാതിരിക്കാൻ ശ്രമിക്കാമല്ലോ. ഇതിന് എന്ത് ചെയ്യണം?

prevent diabetes by following this healthy habits hyp

ആഗോളതലത്തില്‍ തന്നെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നൊരു കാഴ്ചയാണ് നിലവില്‍ കാണാനാകുന്നത്. പ്രമേഹമാണെങ്കില്‍ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോയില്ല എന്നുണ്ടെങ്കില്‍ അത് ക്രമേണ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കാം. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. 

പ്രമേഹം ഒരിക്കല്‍ ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ അത് ചികിത്സയിലൂടെ ഭേദപ്പെടുത്താനും സാധിക്കില്ല. മറിച്ച്, അത് മരുന്നിലൂടെയോ ജീവിതരീതികളിലൂടെയോ കൈകാര്യം ചെയ്ത് മുന്നോട്ട് പോകാമെന്ന് മാത്രം. അങ്ങനെയെങ്കില്‍ പ്രമേഹം പിടിപെടാതിരിക്കാൻ ശ്രമിക്കാമല്ലോ. ഇതിന് എന്ത് ചെയ്യണം? പ്രമേഹം പാരമ്പര്യമായും നമുക്കുണ്ടാകാം. ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല. അതേസമയം പജീവിതരീതികളുടെ ഭാഗമായി പ്രമേഹം പിടിപെടുന്നത് തടയാൻ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാനാവും. അത്തരത്തില്‍ ചെയ്യാവുന്ന കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ശരീരവണ്ണം...

അമിതവണ്ണമുള്ളവരില്‍ പ്രമേഹത്തിന് സാധ്യതകളേറെയുണ്ട്. അതിനാല്‍ ശരീരഭാരം എപ്പോഴും പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ച് നിയന്ത്രിച്ച് തന്നെ മുന്നോട്ടുപോവുക. 

ചെക്കപ്പ്...

കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതും ചില സന്ദര്‍ഭങ്ങളില്‍ പ്രമേഹസാധ്യതയെ തുറന്നുകാട്ടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ ജാഗ്രത പുലര്‍ത്താനും അതുവഴി പ്രമേഹത്തെ പ്രതിരോധിക്കാനും കഴിയും.

പുകവലി...

പുകവലി നമുക്കറിയാം ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായി വരാറുണ്ട്. പ്രമേഹത്തിനും പുകവലി സാധ്യത കൂട്ടാറുണ്ട്. അതിനാല്‍ കഴിയുന്നതും പുകവലിയെന്ന ദുശീലത്തെ മറികടക്കാൻ ശ്രമിക്കുക.

വെള്ളം...

ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കാതിരുന്നാല്‍ അത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുക. ഇക്കൂട്ടത്തിലൊരു പ്രശ്നമാണ് പ്രമേഹവും. 

ഭക്ഷണം...

നമ്മുടെ ഭക്ഷണശീലങ്ങള്‍ എത്രമാത്രം പ്രമേഹത്തിന് സാധ്യത കല്‍പിക്കുന്നുവെന്ന് പ റയാതെ തന്നെ ഏവര്‍ക്കുമറിയാം. ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണം ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കും. അതുപോലെ ബാലൻസ്ഡ് ആയ, എല്ലാ പോഷകങ്ങളും അടങ്ങുന്ന ഭക്ഷണങ്ങളാണ് കഴിവതും കഴിക്കേണ്ടത്. പ്രോസസ്ഡ് ഫുഡ്സ്, ജങ്ക് ഫുഡ്സ് എന്നിവയെല്ലാം പരമാവധി കഴിക്കാതിരിക്കുക. 

Also Read:- ബാക്കിയായ ഭക്ഷണം ഫ്രിഡ്ജില്‍ വച്ച ശേഷം ചൂടാക്കി കഴിക്കുന്നത് പതിവാണെങ്കില്‍ നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios