കൊറോണയും വായു മലിനീകരണവും തമ്മിലുള്ള ബന്ധം; പഠനം പറയുന്നത്
കൊവിഡ് പടരുന്നതിൽ മലിനീകരണം നേരിട്ടുള്ള പങ്ക് വഹിക്കുന്നുവെന്ന് തായ്‌വാനിലെ തായ്‌പേയ് മെഡിക്കൽ സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കി. വായുവിലെ പൊടിപടലങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൈറസ് കൂടുതൽ ദൂരം സഞ്ചരിക്കുമെന്നാണ് കണ്ടെത്തൽ.
വായു മലിനീകരണം ഉള്ള പ്രദേശങ്ങളിൽ ആളുകൾക്ക് കൊറോണ വെെറസ് പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞർ. കാരണം കണങ്ങൾക്ക് വൈറസ് വഹിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.ലണ്ടൻ, ന്യൂയോർക്ക്, മെക്സിക്കോ സിറ്റി, ദില്ലി എന്നിവിടങ്ങളിലെല്ലാം ഉയർന്ന തോതിലുള്ള മലിനീകരണമുണ്ടെന്നും
കൊവിഡ് വ്യാപിച്ചതായും ശാസ്ത്രജ്ഞർ പറയുന്നു.
ഉയർന്ന വായു മലിനീകരണമുള്ള നഗരങ്ങളിലെ സ്ഥിതി വളരെ രൂക്ഷമാകാം. കാരണം, കൊവിഡ് -19 ഉം വായു മലിനീകരണവും ആളുകളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കാമെന്ന് 'നേച്ചർ പബ്ലിക്ക് ഹെൽത്ത് എമർജൻസി കളക്ഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കൊവിഡ് പടരുന്നതിൽ മലിനീകരണം നേരിട്ടുള്ള പങ്ക് വഹിക്കുന്നുവെന്ന് തായ്‌വാനിലെ 'തായ്‌പേയ് മെഡിക്കൽ സർവകലാശാല' യിലെ ഗവേഷകർ വ്യക്തമാക്കി. വായുവിലെ പൊടിപടലങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൈറസ് കൂടുതൽ ദൂരം സഞ്ചരിക്കുമെന്നാണ് കണ്ടെത്തൽ.
കൊറോണ വൈറസ് വായുവിലൂടെ സഞ്ചരിക്കുന്നു.ആളുകൾക്ക് വായുവിലെ ചെറിയ കണങ്ങളിൽ നിന്ന് ശ്വസിക്കാൻ കഴിയുമെന്നും പഠനത്തിൽ പറയുന്നു. കണികകള്‍ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ ബാധിക്കാമെന്നും ഗവേഷകൻ ഗുയിൻ തൻ തുംഗ് പറഞ്ഞു.
ചുമ, തുമ്മൽ എന്നിവയിൽ നിന്ന് പുറത്ത് വരുന്ന വലിയ ശ്വസന തുള്ളികളിൽ നിന്നാണ് കൊറോണ വൈറസ് പടരുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.വൈറസ് വായുവിലൂടെയും പകരാനുളള സാധ്യത ശരിവയ്ക്കുന്നതാണ് കണ്ടെത്തലുകൾ. വൈറസുകൾ മണിക്കൂറുകളോ ദിവസങ്ങളോ വായുവിലൂടെ സഞ്ചരിക്കാമെന്നും ഗുയിൻ തൻ പറയുന്നു.
കൊവിഡ് 19; ഗർഭിണികളിലും വാക്സിൻ പരീക്ഷണം വേണോ? ഡോ. സുല്‍ഫി നൂഹു പറയുന്നു...