പാൻക്രിയാറ്റിക് കാൻസർ ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ഓരോ വർഷവും ലോകമെമ്പാടുമുള്ള 450,000-ത്തിലധികം ആളുകൾക്ക് പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാൻക്രിയാറ്റിക് കാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.  
 

pancreatic cancer awareness causes and treatment

ദഹനവ്യവസ്ഥയിലെ സുപ്രധാന അവയവമായ പാൻക്രിയാസിനെ ബാധിക്കുന്ന ഗുരുതരമായതും പലപ്പോഴും മാരകവുമായ രോഗമാണ് പാൻക്രിയാറ്റിക് കാൻസർ. പാൻക്രിയാസിലെ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ സംഭവിക്കുന്നത്. 

ഓരോ വർഷവും ലോകമെമ്പാടുമുള്ള 450,000-ത്തിലധികം ആളുകൾക്ക് പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാൻക്രിയാറ്റിക് കാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.  

മഞ്ഞപ്പിത്തം (ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം) 
പെട്ടെന്ന് ഭാരം കുറയൽ
വയറുവേദന
നടുവേദന
വിശപ്പില്ലായ്മ
ദഹന പ്രശ്നങ്ങൾ
മലത്തിലെ നിറ വ്യത്യാസം.  

പാൻക്രിയാറ്റിക് കാൻസറിനെ രണ്ട് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു. ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിൽ നിന്നാണ് ഏറ്റവും സാധാരണമായ എക്സോക്രിൻ ട്യൂമറുകൾ ഉണ്ടാകുന്നത്. അതേസമയം ഇൻസുലിൻ, ഗ്ലൂക്കോൺ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിൽ നിന്നാണ് എൻഡോക്രൈൻ ട്യൂമറുകൾ ഉണ്ടാകുന്നത്.

പാൻക്രിയാറ്റിക് കാൻസറിന്റെ കാരണങ്ങൾ...

ഒന്ന്...

പ്രായമായവരിലാണ് പാൻക്രിയാറ്റിക് ക്യാൻസർ കൂടുതലായി കാണപ്പെടുന്നത്. ഭൂരിഭാഗം കേസുകളും 45 വയസ്സിന് മുകളിലുള്ളവരിലാണ് കാണുന്നത്. 65 വയസ്സിന് ശേഷം അപകടസാധ്യത ഗണ്യമായി വർദ്ധിക്കുന്നു.

രണ്ട്...

പുകയില ഉപയോഗമാണ് മറ്റൊരു കാരണം. പാൻക്രിയാറ്റിക് കാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ് പുകവലി. പുകവലിക്കാത്തവരേക്കാൾ പുകവലിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

മൂന്ന്...

അമിതഭാരം പാൻക്രിയാറ്റിക് ക്യാൻസറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരം കൂടുന്നത് പാൻക്രിയാറ്റിക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

നാല്...

പ്രമേഹം പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പൊണ്ണത്തടിയുള്ള ആളുകൾക്ക് (ബോഡി മാസ് ഇൻഡക്സ് [BMI] 30 അല്ലെങ്കിൽ അതിൽ കൂടുതൽ) പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള സാധ്യത 20% കൂടുതലാണ്. പ്രായപൂർത്തിയായപ്പോൾ ശരീരഭാരം വർദ്ധിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കും.

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ പഴങ്ങൾ

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios