ഈ പുതിയ രക്തപരിശോധന അണ്ഡാശയ അർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കുമെന്ന് ​ഗവേഷകർ

ഈ രക്ത പരിശോധനയിലൂടെ നിരവധി ജീവനുകളെ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊഫ. സുധ സുന്ദർ പറഞ്ഞു. വയറിന്റെ മറ്റ് ഭാഗങ്ങളിലേക്കും രോ​ഗം വ്യാപിച്ച ശേഷമാണ് യുകെയിലെ ഭൂരിഭാഗം സ്ത്രീകളും പരിശോധനയ്ക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ovarian cancer can be detected early researchers say this new blood test could save many lives rse

പുതിയ രക്തപരിശോധനയായ ROMA അണ്ഡാശയ കാൻസർ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുമെന്ന് പഠനം.ഉടനീളം പ്രാരംഭ ഘട്ടത്തിൽ തന്നെ അണ്ഡാശയ അർബുദം കണ്ടെത്തുന്നതിന് ഈ പരിശോധന സഹായകമാണെന്നും ബർമിംഗ്ഹാം സർവകലാശാലയിലെ പ്രൊഫ. സുധ സുന്ദർ പറഞ്ഞു.

'റോമ' എന്ന രക്തപരിശോധനയുടെ ട്രയൽ വാൽസാൽ, സാൻഡ്‌വെൽ, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർക്കായിരിക്കും പരിശോധന നടത്തുന്നത്. ഈ രക്ത പരിശോധനയിലൂടെ ആയിരങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊഫ. സുധ സുന്ദർ പറഞ്ഞു.

വയറിന്റെ മറ്റ് ഭാഗങ്ങളിലേക്കും രോ​ഗം വ്യാപിച്ച ശേഷമാണ് യുകെയിലെ ഭൂരിഭാഗം സ്ത്രീകളും പരിശോധനയ്ക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അമിതവണ്ണം, പതിവായുള്ള വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ള സ്ത്രീകൾക്ക് കാൻസർ നേരത്തെ കണ്ടെത്താനാകുമോ എന്ന് സ്ഥാപിക്കാനാണ് പുതിയ പരീക്ഷണം ലക്ഷ്യമിടുന്നതെന്നും പ്രൊഫ. സുധ സുന്ദർ പറഞ്ഞു. 

'അർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള പുതിയ ടെസ്റ്റിനെ കുറിച്ച് കേട്ടിരുന്നു. ആ പരിശോധനയ്ക്ക് നിരവധി പേരുടെ ജീവൻ തന്നെ രക്ഷിക്കാനാകുമെന്ന് കരുതുന്നു...' - വോർസെസ്റ്റർഷെയറിലെ ബ്രോംസ്ഗ്രോവിൽ നിന്നുള്ള റിച്ചാർഡ് റൈലി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ മാക്സിൻ 2019 ൽ അണ്ഡാശയ അർബുദത്തെ തുടർന്നാണ് മരിച്ചത്.

'അണ്ഡാശയ അർബുദം നേരത്തേ കണ്ടുപിടിക്കുന്ന ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കാരണം നേരത്തെ അത് ചികിത്സിക്കാൻ കഴിയും...'-  കാൻസർ ചാരിറ്റിയായ ഒവാകോമിന്റെ ട്രസ്റ്റിയായ മിസ്റ്റർ റൈലി ബിബിസിയോട് പറഞ്ഞു.

അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിൻറെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അർബുദം ഉണ്ടാകാം. പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി തുടങ്ങിയവ അണ്ഡാശയ അർബുദ സാധ്യതയെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ ഇതാ 10 ഭക്ഷണങ്ങൾ

 


 

Latest Videos
Follow Us:
Download App:
  • android
  • ios