നടൻ കാർത്തിക് ആര്യൻ പിന്തുടരുന്ന 'നോ ഷു​ഗർ ഡയറ്റ്' പ്ലാൻ ; അറിയേണ്ടതെല്ലാം

' തുടക്കത്തിൽ ചില പ്രയാസങ്ങൾ അനുഭവപ്പെടാം. എന്നാൽ കാലക്രമേണ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. പൊണ്ണത്തടിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുന്നു. മുഖക്കുരു കുറയുകയും ശരീരം ഫിറ്റായിരിക്കാൻ സഹായിക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നോ ഷു​ഗർ ഡയറ്റ് ഗുണം ചെയ്യും...' - അഹമ്മദാബാദിലെ സൈഡസ് ഹോസ്പിറ്റൽസിലെ ചീഫ് ഡയറ്റീഷ്യൻ ശ്രുതി കെ ഭരദ്വാജ് പറഞ്ഞു.
 

no sugar diet plan followed by actor karthik aryan everything you need to know

ഡയറ്റും ക്യത്യമായി വ്യായാമം ചെയ്ത് വരുന്നവരാണ് മിക്ക സെലിബ്രിറ്റികളും. അതിലൊരാളാണ് നടൻ കാർത്തിക് ആര്യൻ. മാസങ്ങളായി പഞ്ചസാര രഹിത ഭക്ഷണക്രമം (no-sugar diet) പിന്തുടർന്ന് വരികയായിരുന്നു കാർത്തിക്. എന്നാൽ, അപ്രതീക്ഷിതമായി മധുരം കഴിക്കേണ്ടി വരികയും അതിനെ സംബന്ധിച്ച് 'This RasMalai Tasted Like Victory !...'
എന്ന ക്യാപ്ഷനോട് കൂടി ഇൻസ്റ്റ​ഗ്രാമിൽ കാർത്തിക് വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. 

'ഒടുവിൽ ഒരു വർഷത്തിനു ശേഷം പഞ്ചസാര കഴിച്ചു !! ഒരു വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകൾക്കും  8 മാസത്തെ പകൽ-രാത്രി ചിത്രീകരണത്തിനും ശേഷം ഇന്ന് ഞങ്ങൾ #ചന്തുചാമ്പ്യൻ്റെ ഷൂട്ടിംഗ് യാത്ര പൂർത്തിയാക്കുന്നു. എനിക്കായി ഈ വെല്ലുവിളി നിറഞ്ഞ പാത തുറന്ന് തന്ന ആ മനുഷ്യനിൽ നിന്ന് തന്നെ - എൻ്റെ പ്രിയപ്പെട്ട രസ്മലൈയേക്കാൾ മധുരമുള്ളതായിരിക്കില്ല അത്... സാർ ഒരു അഗാധമായ പ്രചോദനമാണ്! ...'- എന്ന് കുറിച്ച് കൊണ്ടാണ് കാർത്തിക് വീഡിയോ പങ്കുവച്ചത്.

'പഞ്ചസാര ഒഴിവാക്കിയ ഡയറ്റ് ശരീരത്തിന് വളരെ പെട്ടെന്നാകും മാറ്റമുണ്ടാക്കുന്നത്. പഞ്ചസാര നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ശരീരത്തിൽ നിരവധി നല്ല മാറ്റങ്ങൾക്ക് കാരണമാകും. തുടക്കത്തിൽ ചില പ്രയാസങ്ങൾ അനുഭവപ്പെടാം. എന്നാൽ കാലക്രമേണ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. പൊണ്ണത്തടിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുന്നു. മുഖക്കുരു കുറയുകയും ശരീരം ഫിറ്റായിരിക്കാൻ സഹായിക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നോ ഷു​ഗർ ഡയറ്റ് ഗുണം ചെയ്യും....' - അഹമ്മദാബാദിലെ സൈഡസ് ഹോസ്പിറ്റൽസിലെ ചീഫ് ഡയറ്റീഷ്യൻ ശ്രുതി കെ ഭരദ്വാജ് പറഞ്ഞു.

കൂടാതെ, പഞ്ചസാര കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലൂടെയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. ഒരു ടീസ്പൂൺ പഞ്ചസാരയിൽ 16 കലോറിയാണുള്ളത്. കൂടാതെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. പഞ്ചസാര ഒഴിവാക്കുന്നത് പല്ലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

കുറഞ്ഞ പഞ്ചസാര ഭക്ഷണക്രമം രക്തത്തിലെ ലിപിഡിൻ്റെ അളവ് മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.

പഞ്ചസാര കുറയ്ക്കുക എന്നതിനർത്ഥം പഞ്ചസാരയ്ക്ക് പകരം ശർക്കര അല്ലെങ്കിൽ കൃത്രിമ മധുരം നൽകുക എന്നല്ല. പഞ്ചസാരയ്ക്കും ശർക്കരയ്ക്കും തുല്യമായ കലോറിയാണുള്ളത്. എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കണമെന്നും ശ്രുതി കെ ഭരദ്വാജ് പറഞ്ഞു.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios