ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്ന്  ഡിജിഎച്ച്എസ് ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ  പറഞ്ഞു.

new virus outbreak in china that there is no need for fear but for precaution health experts

ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വെെറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കുന്നു.

രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്ന്  ഡിജിഎച്ച്എസ് ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ  പറഞ്ഞു.

എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സയൊന്നുമില്ല. അതിനാൽ അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നും വിദ​ഗ്ധർ പറയുന്നു.

ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്‌ന്യൂമോവൈറസ്, പ്രായമായവരിലും ചെറുപ്പത്തിലും പനി പൊതുവായ ലക്ഷണമാണ്...- ഡോ. അതുൽ ഗോയൽ പറഞ്ഞു.

എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയും പൊതുവായ മുൻകരുതലുകൾ എടുക്കുക എന്നതാണ്. അതായത് ആർക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കിൽ ആളുകളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും ഡോ. അതുൽ പറഞ്ഞു. 

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ജലദോഷമോ പനിയോ ഉള്ളപ്പോൾ ആവശ്യമായ സാധാരണ മരുന്നുകൾ കഴിക്കുക. അല്ലാത്തപക്ഷം നിലവിലെ അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശ, സീസണൽ ഇൻഫ്ലുവൻസ കേസുകളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി). എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും 24 വർഷത്തിനുശേഷവും വാക്സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 

ചെെനയിൽ കണ്ടെത്തിയ പുതിയ വെെറസ് ; എന്താണ് ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്? ലക്ഷണങ്ങൾ അറിയാം

 

 

Latest Videos
Follow Us:
Download App:
  • android
  • ios