'ഓറല്‍ സെക്സും തൊണ്ടയിലെ ക്യാൻസറും തമ്മില്‍ ബന്ധം!'
ഓറല്‍ സെക്സ് എപ്പോഴും അത്ര സുരക്ഷിതമായ ലൈംഗികരീതിയല്ലെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരുടെ കാര്യത്തിലാണ് സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ഇവര്‍ സൂചിപ്പിക്കുന്നത്.
ഓറല്‍ സെക്സ് ആരോഗ്യപരമാണോ അല്ലയോ എന്ന വിഷയത്തില്‍ പലപ്പോഴും വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. ഇപ്പോഴിതാ വിവിധ ഗവേഷണറിപ്പോര്‍ട്ടുകളും പഠനങ്ങളുമെല്ലാം പ്രസിദ്ധീകരിക്കുന്ന പ്രമുഖ വെബ്‍സൈറ്റായ 'ദ കോണ്‍വര്‍സേഷൻ'ല്‍ വന്നിരിക്കുന്നൊരു റിപ്പോര്‍ട്ട് പറയുന്നത് ശ്രദ്ധിക്കൂ.
ഓറല്‍ സെക്സ് എപ്പോഴും അത്ര സുരക്ഷിതമായ ലൈംഗികരീതിയല്ലെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരുടെ കാര്യത്തിലാണ് സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ഇവര്‍ സൂചിപ്പിക്കുന്നത്.
തൊണ്ടയെ ബാധിക്കുന്ന ക്യാൻസര്‍ പിടിപെടുന്നതില്‍ ഓറല്‍ സെക്സിന് റോളുണ്ട് എന്ന് ഈ റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്. ഇത് ഏറെ ശ്രദ്ധേയമായൊരു നിരീക്ഷണമാണ്. ഓറല്‍ സെക്സിലൂടെ പങ്കാളിയിലേക്ക് എച്ച്പിവി (ഹ്യൂമണ്‍ പാപിലോമവൈറസ്) എന്ന ലൈംഗിക രോഗമെത്തുകയും ഇത് പിന്നീട് തൊണ്ടയില്‍ അര്‍ബുദത്തിന് ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.
യുഎസില്‍ അടുത്ത കാലങ്ങളിലായി തൊണ്ടയിലെ ക്യാൻസര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിന് പിന്നിലെ കാരണം തന്നെ ഇതാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്. യുഎസിലെ 'ത്രോട്ട് ക്യാൻസര്‍' കേസുകളില്‍ 70 ശതമാനവും ഓറല്‍ സെക്സിലൂടെ എച്ച്പിവി പിടിപെട്ടതിന് പിന്നാലെ ബാധിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.
അഞ്ചിലധികം ലൈംഗിക പങ്കാളികളുള്ളവരാണെങ്കില്‍ അവരില്‍ തൊണ്ടയെ ബാധിക്കുന്ന ക്യാൻസര്‍ പിടിപെടാൻ മറ്റുള്ളവരെ അപേക്ഷിച്ച് 8.5 മടങ്ങ് അധികസാധ്യതയെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ക്യാൻസര്‍ മാത്രമല്ല, ലൈംഗികരോഗങ്ങള‍്‍ വ്യാപകമാകുന്നതിന് പിന്നിലും സുരക്ഷിതമല്ലാത്ത ഓറല്‍ സെക്സ് വലിയ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതിനാല്‍ ഒന്നിലധികം പങ്കാളികളുള്ളവര്‍ തീര്‍ച്ചയായും ലൈംഗിക സുരക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കോണ്ടം ധരിക്കല്‍, ശരീരം വൃത്തിയായി സൂക്ഷിക്കല്‍, പങ്കാളിയുടെ ആരോഗ്യകാര്യങ്ങളില്‍ ഉറപ്പുണ്ടാകല്‍ എന്നിവയെല്ലാം ചെറുപ്പക്കാര്‍ ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ചെറുപ്പക്കാര്‍ക്കിടയിലാണ് ഓറല്‍ സെക്സ് സംസ്കാരം കൂടുതലായി കാണുന്നത് എന്നതിനാലാണത്രേ ചെറുപ്പക്കാര്‍ക്ക് തന്നെ ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
Also Read:- മുടി വളരാനും 'എക്സര്‍സൈസ്'?; മുടിയുടെ കാര്യത്തില്‍ ആശങ്കയുള്ളവര്‍ അറിയാൻ....