പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാമെന്ന് എയിംസ് മേധാവി

കൊറോണ വൈറസില്‍ നിന്നും മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

New Indian Strains Of COVID 19 Could Be More Infectious Says AIIMS Chief

മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയാകാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. പ്രതിരോധശേഷി നേടിയവരെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസില്‍ നിന്നും മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുള്ള കൊവിഡ് വാക്‌സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായേക്കാം. എന്നാൽ അവയുടെ കാര്യക്ഷമത കുറയാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനുകളില്‍ മാറ്റം വരുത്തണോ എന്നുള്ള കാര്യം രോഗബാധയുടെ സ്വഭാവം നോക്കി മാത്രമേ നിശ്ചയിക്കാനാവുമെന്ന് ഡോ. രൺദീപ് പറയുന്നു. പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. 

പരിശോധന കൂട്ടുകയും, ക്വാറന്റീൻ ഉൾപ്പടെയുള്ള നടപടികൾ തിരികെ കൊണ്ടുവരേണ്ടതുണ്ട്. വാക്‌സിൻ കുത്തിവയ്‌പെടുക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് ബാധിച്ച 86കാരിയുടെ വിരലുകള്‍ക്ക് കറുത്ത നിറം; മുറിച്ച് മാറ്റി ഡോക്ടര്‍മാര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios