കൊവിഡ് മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗത്തിന് ശേഷം എന്ത് ചെയ്യണം!

പലരും ഇപ്പോഴും 'ഡിസ്‌പോസബിള്‍' മാസ്‌കും ഗ്ലൗസുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഇത്തരം സാധനങ്ങള്‍ ഉപയോഗിച്ച ശേഷം അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്ന പ്രവണതയും വ്യാപകമാണ്. അതിനാൽ തന്നെ  കൊവിഡ് പ്രതിരോധത്തിനായി പൊതുജനങ്ങളോ ആരോഗ്യപ്രവര്‍ത്തകരോ ഉപയോഗിക്കുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങിയവയും, രോഗികള്‍ ഉപയോഗിച്ച മറ്റ് സാധനങ്ങളും എത്തരത്തിലെല്ലാമാണ് സംസ്‌കരിക്കേണ്ടത് എന്നത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് 'സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്' (സിപിസിബി)

new guidelines for disposing used mask and other covid 19 wastes

കൊവിഡ് 19 പ്രതിരോധത്തിനായി ഇപ്പോള്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നുണ്ട്. ഇതിനോടാപ്പം തന്നെ മിക്കവരും ഗ്ലൗസിന്റെ ഉപയോഗവും തുടങ്ങിയിട്ടുണ്ട്. പലരും ഇപ്പോഴും 'ഡിസ്‌പോസബിള്‍' മാസ്‌കും ഗ്ലൗസുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഇത്തരം സാധനങ്ങള്‍ ഉപയോഗിച്ച ശേഷം അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്ന പ്രവണതയും വ്യാപകമാണ്. 

അതിനാല്‍ തന്നെ കൊവിഡ് പ്രതിരോധത്തിനായി പൊതുജനങ്ങളോ ആരോഗ്യപ്രവര്‍ത്തകരോ ഉപയോഗിക്കുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങിയവയും, രോഗികള്‍ ഉപയോഗിച്ച മറ്റ് സാധനങ്ങളും എത്തരത്തിലെല്ലാമാണ് സംസ്‌കരിക്കേണ്ടത് എന്നത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് 'സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്' (സിപിസിബി). 

പൊതുജനങ്ങളാണെങ്കില്‍ ഉപയോഗിച്ച ശേഷം ഒഴിവാക്കുന്ന മാസ്‌കുകളും ഗ്ലൗസുകളും പേപ്പര്‍ ബാഗില്‍ 72 മണിക്കൂര്‍ സുരക്ഷിതമായി സൂക്ഷിക്കണം. ശേഷം കഷ്ണങ്ങളായി മുറിച്ച് ഇവ കളയാം. വ്യാപാരമേഖലകളില്‍, പ്രത്യേകിച്ച് മാളുകള്‍ പോലുള്ള വലിയ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കുന്നുണ്ട്. അവ, ഉപയോഗശേഷം പ്രത്യേക ബിന്നില്‍ മൂന്ന് ദിവസം സൂക്ഷിക്കണം. പിന്നീട് മുറിച്ച് കഷ്ണങ്ങളാക്കി, കളയാം. 

മാസ്‌കോ ഗ്ലൗസോ പിപിഇ കിറ്റുകളോ എന്തുമാകട്ടെ മാര്‍ഗനിര്‍ദേശപ്രകാരം ഉള്ള സമയത്തേക്ക് സൂക്ഷിച്ച്, കളയാന്‍ നേരം കഷ്ണങ്ങളാക്കി മുറിക്കണമെന്ന് പറയുന്നത്, ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കപ്പെടരുത് എന്ന നിര്‍ബന്ധത്തിലാണ്. 

കൊവിഡ് രോഗികള്‍ ഉപയോഗിച്ച ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം, കുപ്പികള്‍, മറ്റ് ഡിസ്‌പോസബിള്‍ സാധനങ്ങള്‍ എന്നിവ പ്രത്യേകം മഞ്ഞക്കവറിലാക്കി വേണം വേസ്റ്റ് ശേഖരിക്കുന്നവര്‍ക്ക് കൈമാറാന്‍. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിലവില്‍ മഞ്ഞക്കവര്‍ ഉപയോഗിക്കുന്നത് കൊവിഡ് രോഗികള്‍ ഉപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനാണ്. മറ്റുള്ള വേസ്റ്റുകള്‍ക്ക് മഞ്ഞക്കവര്‍ ഉപയോഗിക്കരുതെന്നും സിപിസിബി നിര്‍ദേശിക്കുന്നു.

Also Read:- ഈ കൊറോണക്കാലത്ത് പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ...

Latest Videos
Follow Us:
Download App:
  • android
  • ios