ഇവ കഴിച്ചോളൂ, അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം
ദഹനം എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇഞ്ചി സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കും.
വയറിലെ കൊഴുപ്പ് ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. വയറിലെ കൊഴുപ്പിനെയാണ് വിസറൽ ഫാറ്റ് എന്നും അറിയപ്പെടുന്നത്. ബെല്ലി ഫാറ്റ് കൂടുന്നത് ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ചില ഔഷധസസ്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
1. ഇഞ്ചി
ദഹനം എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇഞ്ചി സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കും.
2. മഞ്ഞൾ
പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് ഇൻസുലിൻ പ്രതിരോധം കൂടുതൽ തടയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞളിലെ കുർക്കുമിന് കൊഴുപ്പ് ടിഷ്യു വളർച്ചയെ മന്ദഗതിയിലാക്കുന്നതായി ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
3. ഉലുവ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഉലുവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
4. കറുവപ്പട്ട
ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താൻ കറുവാപ്പട്ടയ്ക്ക് കഴിയും. ഇത് വയറിലെ ഭാഗത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കറുവപ്പട്ട പല വിധത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കുക.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഈ ശീലം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുക...