National Vaccination Day 2024 : എന്താണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ദിനം? അറിയേണ്ടതെല്ലാം
എല്ലാ വർഷവും മാർച്ച് 16 ന് ദേശീയ വാക്സിനേഷൻ ദിനം ആചരിക്കുന്നു. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ തടയുക എന്നതാണ് വാക്‌സിനേഷൻ എടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
മാരക രോഗങ്ങളെ ഇല്ലാതാക്കുന്നതിൽ വാക്‌സിനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോളിയോ, വസൂരി തുടങ്ങിയ രോഗങ്ങൾ വ്യാപകമാവുകയും ധാരാളം ജീവൻ അപഹരിക്കുകയും ചെയ്തു. വാക്സിനേഷൻ രോഗങ്ങളുടെ അപകടസാധ്യതയില്ലാതെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.
സ്വയം സുരക്ഷിതവും ആരോഗ്യകരവുമായിരിക്കാൻ വാക്സിനേഷൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചുമാണ് ഈ ദിനം ആചരിക്കുന്നത്. വാക്സിനേഷൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ദേശീയ വാക്സിനേഷൻ ദിനം ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് 16 ന് ദേശീയ വാക്സിനേഷൻ ദിനം ആചരിക്കുന്നു. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ തടയുക എന്നതാണ് വാക്‌സിനേഷൻ എടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
1995 ൽ പോളിയോമെലിറ്റസ് വൈറസിനെതിരെ ആയിരുന്നു രാജ്യത്തിന്റെ പോരാട്ടം. പ്രതിവർഷം അരലക്ഷത്തോളം കുട്ടികളെ ബാധിച്ച പോളിയോയ്‌ക്കെതിരെ 1995 മാർച്ച് 16ന് വാക്‌സിനേഷൻ ആരംഭിച്ചു. പിന്നീട് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാൻ എല്ലാ വർഷവും ആ ദിനം ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കാൻ തുടങ്ങി.
പകർച്ചവ്യാധികൾക്കും മാരക രോഗങ്ങൾക്കും എതിരെ എല്ലാവരും കൃത്യമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരും സർക്കാരിതര സംഘടനകളും വാക്സിനേഷൻ ഡ്രൈവുകൾ നടത്തുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വാക്സിനേഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
മാരകമായ രോഗങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ വാക്സിനേഷൻ എടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. രോഗം പടരാതിരിക്കാൻ സമയബന്ധിതവും പൂർണ്ണവുമായ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്.
ഈ പോഷകം വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കും ; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ