Hepatitis : കുട്ടികളിൽ അജ്ഞാത ഹെപ്പറ്റൈറ്റിസ്‌ വകഭേദം പടരുന്നു, 169 കുട്ടികള്‍ക്ക് ഗുരുതരം

ഈ രോ​ഗത്തിന്റെ പ്രധാന ആശങ്ക വകഭേദത്തിന്റെ തീവ്രതയാണെന്നും ബാഴ്‌സലോണയിലെ പാത്തോളജിസ്റ്റും യൂറോപ്യൻ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ലിവറിന്റെ (EASL) ചെയർമാനുമായ മരിയ ബുട്ടി പറഞ്ഞു. 

Mysterious Childrens Hepatitis Has Now Spread to 11 Countries

കുട്ടികളിൽ ഹെപ്പറ്റൈറ്റിസിന്റെ (hepatitis) ദുരൂഹമായ ഒരു വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളിൽ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു.

ആദ്യത്തെ അഞ്ച് കേസുകൾ മാർച്ച് 31ന് സ്‌കോട്ട്‌ലൻഡിലാണ് കണ്ടെത്തിയതെന്ന്  യുകെ ഏജൻസിയിലെ ക്ലിനിക്കൽ ആൻഡ് എമേർജിങ് ഇൻഫെക്ഷൻസ് വിഭാഗം ഡയറക്ടർ ഡോ. മീര ചാന്ദ് ‌പറഞ്ഞു. സാധാരണയായി ഒരു വർഷത്തിൽ നാലോ അഞ്ചോ അജ്ഞാത ഹെപ്പറ്റൈറ്റിസ് കേസുകൾ കാണുമെന്നും അവർ പറഞ്ഞു. യുകെയിൽ ഇതുവരെ 114 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

സ്‌പെയിനിൽ 13, ഇസ്രായേൽ 12, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്‌സ്, ഇറ്റലി, നോർവേ, ഫ്രാൻസ്, റൊമാനിയ, ബെൽജിയം എന്നിവിടങ്ങളിലും രോ​ഗം സ്ഥിരികരിച്ചിട്ടുണ്ട്. ഒരു മാസം മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. എന്നാൽ മിക്ക കേസുകളിലും 10 വയസ്സിന് താഴെയുള്ളവരും അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്. 

അതിസാരവും ഛർദ്ദിയുമായിരിക്കും ആദ്യം ഉണ്ടാവുക. പിന്നീട് അത് മഞ്ഞപ്പിത്തമായി മാറും. ത്വക്കും കണ്ണുകളും മഞ്ഞ നിറമുള്ളതാകുക, മൂത്രത്തിന് കടുത്ത നിറം വരിക, ചൊറിച്ചിൽ, പേശീ വേദന പനി, വയറു വേദന, വിശപ്പില്ലായ്മ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിലേതെങ്കിലും ലക്ഷണം കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോ. മീര ചാന്ദ് അറിയിച്ചു.

ഈ രോ​ഗത്തിന്റെ പ്രധാന ആശങ്ക വകഭേദത്തിന്റെ തീവ്രതയാണെന്നും ബാഴ്‌സലോണയിലെ പാത്തോളജിസ്റ്റും യൂറോപ്യൻ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ലിവറിന്റെ (EASL) ചെയർമാനുമായ മരിയ ബുട്ടി പറഞ്ഞു. അയർലൻഡ്, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ മറ്റ് പല രാജ്യങ്ങളിലും കേസുകളുടെ അപ്രതീക്ഷിതമായ വർദ്ധനവ് അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട് WHO വ്യക്തമാക്കി.

കൊവിഡ് 19; സ്ത്രീകള്‍ക്ക് കൂടുതല്‍ 'റിസ്‌ക്'- പഠനം പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios