മുംബൈയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 2 കൊവിഡ് മരണം; 10 മാസത്തിലാദ്യമായി മരണനിരക്ക് താഴ്ന്നു

പോയ ആഴ്ച പോലും ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകളായിരുന്നു മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. മരണനിനക്ക് പക്ഷേ ഈ വര്‍ഷം തുടക്കത്തോടെ തന്നെ താഴ്ന്നുതുടങ്ങിയിരുന്നു. എങ്കിലും 2020 ഏപ്രില്‍ മുതല്‍ നോക്കിയാല്‍ ആദ്യമായാണ് രണ്ട് കൊവിഡ് മരണം എന്ന നിലയിലേക്ക് ഇത് താഴുന്നത്

mumbai sees the lowest number of covid death on tuesday since april 2020

കൊവിഡ് 19 മാഹാമാരിയുടെ ശക്തി ക്ഷയിക്കുന്നതും കാത്തിരിക്കുകയാണ് ഏവരും. ഇന്ത്യയിലാകട്ടെ പ്രതിദിന കൊവിഡ് കേസുകളുടെ കണക്കെടുക്കുമ്പോള്‍ ഇപ്പോഴും ജാഗ്രതയോടെ മുന്നോട്ട് നീങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മനസിലാക്കാനാകും. 

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരമായിരുന്നു മുംബൈ. 2020 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെല്ലാം ഇവിടെ ആളുകള്‍ തിങ്ങിത്താമസിക്കുന്ന പല തെരുവുകളിലും രോഗവ്യാപനം ശക്തമായിരുന്നു. തുടര്‍ന്ന് അധികാരികള്‍ ഇതിനെതിരായ പ്രതിരോധനടപടികള്‍ കര്‍ശനമാക്കിയതോടെയാണ് മുംബൈയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് തുടങ്ങിയത്. 

ഇപ്പോഴും മുംബൈ നഗരമടങ്ങുന്ന മഹാരാഷ്ട്ര തന്നെയാണ് കൊവിഡ് കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ എത്തിനില്‍ക്കുന്നത്. എങ്കിലും ആശ്വാസകരമായൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വന്നത്. ചൊവ്വാഴ്ച മുംബൈയില്‍ രണ്ട് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തെ കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കുറവ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്നലെയാണ്. 

'ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍' (ബിഎംസി) ആണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. ഇതോടെ മുംബൈയിലെ ആകെ കൊവിഡ് മരണനിരക്ക് 11,476ലെത്തിയിരിക്കുന്നു. കേസുകളുടെ എണ്ണം നിലവില്‍ 3,27,619ലും എത്തിയിട്ടുണ്ട്. 

പോയ ആഴ്ച പോലും ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകളായിരുന്നു മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. മരണനിനക്ക് പക്ഷേ ഈ വര്‍ഷം തുടക്കത്തോടെ തന്നെ താഴ്ന്നുതുടങ്ങിയിരുന്നു. എങ്കിലും 2020 ഏപ്രില്‍ മുതല്‍ നോക്കിയാല്‍ ആദ്യമായാണ് രണ്ട് കൊവിഡ് മരണം എന്ന നിലയിലേക്ക് ഇത് താഴുന്നത്. ഇനി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടി തുടര്‍ന്നും താഴ്ന്നുവന്നാല്‍ തീര്‍ച്ചയായും അത് പ്രതീക്ഷയുടെ നാളെയെ തന്നെയാണ് സൂചിപ്പിക്കുക.

Also Read:- കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ? ഇതാ മാര്‍ഗനിര്‍ദേശം...

Latest Videos
Follow Us:
Download App:
  • android
  • ios