മുടികൊഴിച്ചിൽ എളുപ്പം കുറയ്ക്കാം ; മുൾട്ടാണി മിട്ടി ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ പാക്ക് ഇടാം. മുടിയെ കട്ടിയുള്ളതാക്കാൻ ഈ പാക്ക് ഫലപ്രദമാണ്.

multani mitti hair packs for strong hair

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന പ്രകൃതിദത്ത ചേരുവകയാണ് മുൾട്ടാണി മിട്ടി. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മുൾട്ടാണി മിട്ടി പതിവായി ഉപയോ​ഗിച്ച് വരുന്നു. മുൾട്ടാണി മിട്ടി കൊണ്ടുള്ള ഹെയർ പായ്ക്കുകൾ തലമുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു.

മുൾട്ടാണി മിട്ടി മുടി സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് തലയോട്ടിയിലെ അമിത എണ്ണയെ അകറ്റുന്നതിനും  തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. മുൾട്ടാണി മിട്ടി താരനെ ഇല്ലാതാക്കി തലയോട്ടിയെ ആരോഗ്യമുള്ളതാക്കുന്നു.
മുടിയു‍ടെ സംരക്ഷണത്തിന് മുൾട്ടാണി മിട്ടി ഉപയോ​ഗിക്കേണ്ട വിധം...

ഒന്ന്

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ പാക്ക് ഇടാം. മുടിയെ കട്ടിയുള്ളതാക്കാൻ ഈ പാക്ക് ഫലപ്രദമാണ്.

രണ്ട്

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക. ഈ പാക്ക് മുടിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

മൂന്ന്

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. കറ്റാർവാഴ ജെൽ എണ്ണമയമുള്ള മുടിയെ നന്നായി വൃത്തിയാക്കുന്നു. കൂടാതെ, മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ ​വേ​ഗത്തിലാക്കുകയും ചെയ്യുന്നു.

Read more ഇത്രയും ഭാരം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് മുത്തിന് പറയാനുള്ളത്
 

Latest Videos
Follow Us:
Download App:
  • android
  • ios