Health Tips : നിങ്ങൾ എപ്പോഴാണ് നടക്കാൻ പോകാറുള്ളത്? രാവിലെയോ വെെകിട്ടോ? ഏതാണ് കൂടുതൽ നല്ലത്?

പ്രഭാത നടത്തം ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്നു. ദിവസം മുഴുവൻ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിന് രാവിലെയുള്ള നടത്തം സഹായിക്കും. 

morning walk or evening walk which one is good

നടത്തം മികച്ചൊരു വ്യായാമമാണെന്ന കാര്യം നമ്മുക്കറിയാം. ചിലർ രാവിലെ നടക്കാറുണ്ട്. മറ്റ് ചിലർ വെെകിട്ടും. യഥാർത്ഥത്തിൽ രാവിലെ നടക്കുന്നതോ വെെകിട്ട് നടക്കുന്നതോ ഏതാണ് കൂടുതൽ നല്ലത്?

പ്രഭാത നടത്തം ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്നു. ദിവസം മുഴുവൻ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിന് രാവിലെയുള്ള നടത്തം സഹായിക്കും. രാവിലെ നടക്കുകയും സൂര്യപ്രകാശം കൊള്ളുകയും ചെയ്യുന്നത് വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിലും രോഗപ്രതിരോധ പ്രവർത്തനത്തിലും വിറ്റാമിൻ ഡി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. 

അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് സഹായിക്കുന്ന വ്യായാമമാണ് പ്രഭാത നടത്തം. ഇത് കൂടുതൽ വേഗത്തിൽ കാലറി കുറയ്ക്കാൻ ശരീരത്തെ സഹായിക്കും. മിതമായ വേഗത്തിൽ അര മണിക്കൂർ നടന്നാൽ പോലും 150 കാലറി വരെ കത്തിച്ചു കളയാൻ സാധിക്കുന്നതാണ്.

രാവിലെ വെറും വയറ്റിൽ നടക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കൂടുതൽ കാര്യക്ഷമമായി കുറയ്ക്കാൻ സഹായിക്കുയും ചെയ്യും. അതിനാൽ, ശരീരഭാരം കുറയ്ക്കാനോ പ്രമേഹം പോലുള്ള ഉപാപചയ അവസ്ഥകൾ നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നവർക്ക് പ്രഭാത നടത്തം മികച്ചൊരു മാർ​ഗമാണ്.

പ്രഭാത നടത്തം ശരീരത്തിൻറെ പ്രതിരോധശേഷി നല്ല തോതിൽ മെച്ചപ്പെടുത്താനും ഊർജവും കരുത്തും   നടത്തം സഹായകമാണ്. ഹൃദയമിടിപ്പും രക്തസമ്മർദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രഭാത നടത്തം സഹായകമാണ്.

എന്നാൽ രാവിലെയുള്ള നടത്തത്തിന് മാത്രമല്ല വെെകിട്ടുള്ള നടത്തത്തിനും ചില ആരോ​ഗ്യ​ഗുണങ്ങളുണ്ട്.  സായാഹ്ന നടത്തം സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. നടത്തം എൻഡോർഫിൻ എന്ന ഹാപ്പി ​ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് പിരിമുറുക്കം ഇല്ലാതാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജോലി സംബന്ധമായ സമ്മർദ്ദത്തിൽ നിന്നോ ക്ഷീണത്തിൽ നിന്നുമെല്ലാം വെെകിട്ടുള്ള നടത്തം ആശ്വാസം നൽകുന്നു.

അത്താഴത്തിന് ശേഷം നടക്കുന്നത് ശരിയായ ദഹനത്തിന് സഹായിക്കുകയും വയറു വീർക്കുന്നത് തടയുകയും ചെയ്യുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും വെെകിട്ടുള്ള നടത്തം സഹായിക്കും. 

വൈകുന്നേരത്തെ നടത്തം ശീലമാക്കുന്നത് ശരീരത്തിൻ്റെ സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ഉറക്കമില്ലായ്മയുള്ള ആളുകൾക്ക് ഒരു സായാഹ്ന നടത്തം നല്ലൊരു വ്യായാമമാണ്. 

രാവിലെയും വൈകുന്നേരവും നടത്തം ഹൃദയാരോഗ്യം, ശരീരഭാരം നിയന്ത്രിക്കൽ, സ്റ്റാമിന എന്നിവ വർദ്ധിപ്പിക്കുന്നു. രാവിലെ വെറുംവയറ്റിലെ നടത്തത്തിന് കൊഴുപ്പ് കൊഴുപ്പ് കുറയ്ക്കാനാകും. അതേസമയം സായാഹ്ന നടത്തം ദഹനത്തിനും ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്.

കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios