കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍

ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍  കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

morning habits that can bring down cholesterol levels

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ കാരണം. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍  കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുകയോ ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

2. പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്സോ  പച്ചക്കറികളോ പയറു വര്‍ഗങ്ങളോ തിരഞ്ഞെടുക്കാം. 

3. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ് സീഡ്, ചിയാ സീഡ്, വാള്‍നട്സ്, ഫാറ്റി ഫിഷ് തുടങ്ങിയവ രാവിലെ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാൻ ഗുണം ചെയ്യും. 

4. പ്രഭാത ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗം, പ്രോസസിഡ് ഭക്ഷണങ്ങള്‍, മധുരവും എണ്ണയും അടങ്ങിയ 
ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തരുത്. 

5. രാവിലെ ഗ്രീന്‍ ടീ കുടിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ ഗുണം ചെയ്യുന്നത്.

6. രാവിലെ ഒരു പിടി കുതിര്‍ത്ത ബദാം കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. വാള്‍നട്സ് കഴിക്കുന്നതും നല്ലതാണ്. ഇവയിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

7. രാവിലെ വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. വണ്ണം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും

8. അമിത സ്ട്രെസ് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക. 

9. ദിവസവും രാവിലെ കൊളസ്ട്രോള്‍ നില ചെക്ക് ചെയ്യുന്നതും ശീലമാക്കുക. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മത്തില്‍ കാണുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കേണ്ട, ഫാറ്റി ലിവര്‍ രോഗത്തിന്‍റെയാകാം

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios