തേനും നാരങ്ങ നീരും ചേർത്ത് ചൂടു വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
നാരങ്ങയിലെ വിറ്റമിൻ സിയും തേനിലെ ആൻ്റിഓക്‌സിഡൻ്റുകളും അണുബാധയ്‌ക്കെതിരെ പോരാടാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ക്ലെൻസിങ്ങിനും വിഷാംശം ഇല്ലാതാക്കുന്നതിനുമായി തേനും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
ചൂടുവെള്ളത്തിൽ തേനും നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് യഥാർത്ഥത്തിൽ നല്ലതാണോ?. തേനും നാരങ്ങയും ചേർത്തുള്ള വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ പാനീയം ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുക ചെയ്യുന്നതായി മുമ്പ് നടത്തിയ ചില പഠനങ്ങൾ പറയുന്നു.
നാരങ്ങയിലെ വിറ്റമിൻ സിയും തേനിലെ ആൻ്റിഓക്‌സിഡൻ്റുകളും അണുബാധയ്‌ക്കെതിരെ പോരാടാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ക്ലെൻസിങ്ങിനും വിഷാംശം ഇല്ലാതാക്കുന്നതിനുമായി തേനും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഈ പാനീയം ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയണെന്ന് തന്നെ പറയാം. കഠിനമായ വർക്കൗട്ടുകൾക്ക് ശേഷം ഊർജ്ജ നില സ്ഥിരപ്പെടുത്താൻ ഇത് സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ ഈ പാനീയം രക്തം ശുദ്ധീകരിക്കുന്നതിനും കൊളാജൻ വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തെ തിളക്കമുള്ളതും മൃദുലവുമാക്കുന്നതിനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത ക്ലെൻസർ കൂടിയാണ്.
ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയത് കൊണ്ട് തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സ്ട്രോക്കുകൾ തടയുന്നതിനും സഹായിക്കുന്നതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. നാരങ്ങ ഹൃദ്രോഗത്തിന് കാരണമാകുന്ന ഘടകങ്ങളെ തടയാൻ പ്രവർത്തിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുന്നതിലും ഈ പാനീയം സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
തേനിന്റെ ആന്റിമൈക്രോബയൽ ഗുണവും നാരങ്ങയുടെ ഡൈയൂററ്റിക് ഫലവും ചേർന്ന് വൃക്കയിലെ കല്ലുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെയും മറ്റ് അനാവശ്യ ദോഷകരമായ വസ്തുക്കളെയും ശരീരത്തിൽ നിന്ന് പുറന്തള്ളുന്നതിന് സഹായിക്കുന്നു.
തേനും ചെറുനാരങ്ങാവെള്ളവും കുടിക്കുന്നത് ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനം കൂട്ടുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പ്രതിരോധശേഷി കൂട്ടും, ദഹനം എളുപ്പമാക്കും ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ നാല് വിത്തുകൾ