ചർമ്മം സുന്ദരമാക്കാൻ ഈ ജ്യൂസ് കുടിച്ചാൽ മതി ; മലൈക അറോറയുടെ ഭക്ഷണക്രമം ഇങ്ങനെ
എബിസി ജ്യൂസ് കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഊർജത്തോടെ പ്രഭാതം ആരംഭിക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും മികച്ചതായി വിദഗ്ധർ പറയുന്നു.
ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം നൽകുന്ന നടിയാണ് മലൈക അറോറ. യോഗയ്ക്ക് ദിവസവും അൽപം സമയം തന്നെ താരം മാറ്റിവയ്ക്കാറുണ്ട്. ദിവസവും യോഗ ചെയ്ത് കൊണ്ടാണ് ദിവസം തുടങ്ങുന്നതെന്ന് മലൈക അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്റെ ആരോഗ്യത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒരു ജ്യൂസിനെ പറ്റി മലൈക അടുത്തിടെ തുറന്ന് പറഞ്ഞിരിന്നു.
എബിസി ജ്യൂസ് ആരോഗ്യം നിലനിർത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മലൈക പറഞ്ഞു. ദിവസവും രാവിലെ 10 മണിക്ക് എബിസി ജ്യൂസ് പതിവായി കുടിക്കാറുണ്ടെന്നും താരം പറയുന്നു. തന്റെ ചില ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാൻ എബിസി ജ്യൂസ് സഹായിച്ചതായി അവർ പറഞ്ഞു. ആപ്പിൾ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് എബിസി ജ്യൂസ്.
എബിസി ജ്യൂസിലെ വിറ്റാമിനുകൾ ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിർത്താൻ സഹായിക്കുന്നു. എബിസി ജ്യൂസ് കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഊർജത്തോടെ പ്രഭാതം ആരംഭിക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും മികച്ചതായി വിദഗ്ധർ പറയുന്നു.
രാവിലെ 10 മണിക്ക് എബിസി ജ്യൂസ് കുടിച്ച് കഴിഞ്ഞാൽ ഉച്ചയ്ക്ക് 12 മണിക്ക് ഒരു അവോക്കാഡോ ടോസ്റ്റ് കഴിക്കാറാണ് പതിവെന്നും അവർ പറയുന്നു. ബ്രെഡ് ഉപയോഗിക്കാതെ അവാക്കാഡോയും മുട്ടയും ചേർത്തുള്ള ടോസ്റ്റാണ് കഴിക്കുന്നത്. ഇതിൽ പ്രോട്ടീനും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.
ഉച്ചയ്ക്ക് 2:30-നാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. പ്രിയപ്പെട്ട ഇന്ത്യൻ വിഭവങ്ങളെല്ലാം ചേർത്താണ് ഉച്ചഭക്ഷണം കഴിക്കാറുള്ളതെന്ന് മലൈക പറഞ്ഞു. വൈകുന്നേരം 5 മണിക്ക് സ്നാക്ക്സായി ബ്ലൂബെറികളും ചെറികളും കഴിക്കാറുണ്ട്. ഈ രണ്ട് ഭക്ഷണങ്ങളും ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കുന്നതിന് സഹായിക്കുന്നു.