ഫാറ്റി ലിവർ രോഗത്തെ തടയാന്‍ നിർബന്ധമായും ഒഴിവാക്കേണ്ട മൂന്ന് പാനീയങ്ങള്‍

ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.

Liver Specialist Explains 3 Worst Beverages For Fatty Liver

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. ഇവിടെയിതാ കരളിനെ ദോഷകരമായി ബാധിക്കുന്ന മൂന്ന് പാനീയങ്ങളെ പരിചയപ്പെടുത്തുകയാണ് ഹാർവാർഡിലും സ്റ്റാൻഫോർഡിലും പരിശീലനം നേടിയ ഡോക്ടർ സൗരഭ് സേഥി. അവ ഏതൊക്കെയാണെന്ന് നോക്കാം. 

1. സോഡ 

സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങൾ പതിവായി ഉപയോഗിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. സോഡകളിൽ പഞ്ചസാര ചേർത്തിട്ടുണ്ട്, ഇത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് കാരണമാകും, ഇത് ഫാറ്റി ലിവറിനും കാരണമാകുമെന്ന് ഡോ. സൗരഭ് സേഥി പറയുന്നു. 

2. മദ്യം

അമിത മദ്യപാനം കരളിന്‍റെ ആരോഗ്യം നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇവ ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി കുറയ്ക്കുക. 

3.  എനർജി ഡ്രിങ്കുകള്‍

സ്‌പോർട്‌സ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇതും ഫാറ്റി ലിവര്‍ സാധ്യതെ കൂട്ടാം എന്നാണ് ഡോ. സേഥി പറയുന്നത്. പകരം കോഫി തിരഞ്ഞെടുക്കാനും ഡോക്ടർ നിർദ്ദേശിക്കുന്നു.

 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios