നിങ്ങള്‍ക്ക് 'സാഡ്' ഉണ്ടോ? എന്താണ് 'സാഡ്' എന്നറിയാമോ?
കാലാവസ്ഥയും പകലിന്‍റെ ദൈര്‍ഘ്യവുമെല്ലാം വ്യക്തിയുടെ മാനസികാവസ്ഥയെ നിര്‍ണയിക്കുന്ന അവസ്ഥയാണിത്. സൂര്യോദയവും സൂര്യാസ്തമനവുമെല്ലാം ശരീരത്തിന്‍റെ ജൈവക്ലോക്കിനെ സ്വാധീനിക്കാറുണ്ട്. ഇങ്ങനെ തന്നെയാകാം കാലാവസ്ഥയും മനുഷ്യമനസിനെ സ്വാധീനിക്കുന്നതെന്ന് കരുതപ്പെടുന്നു.
നമ്മുടെ ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ പലപ്പോഴും ശരീരത്തിന് നല്‍കുന്ന പ്രധാന്യം നാം മനസിന് നല്‍കാറില്ല എന്നതാണ് സത്യം. മനസ് ബാധിക്കപ്പെടുന്നത് തിരിച്ചറിയുകയോ, അതിന്‍റെ കാരണം മനസിലാക്കുകയോ, അതിന് പരിഹാരം കണ്ടെത്തുകയോ ചെയ്യാൻ പലപ്പോഴും ആളുകള്‍ ശ്രമിക്കാറില്ല.
ഇപ്പോഴിതാ നമ്മുടെ മനസിനെ ബാധിച്ചേക്കാവുന്ന മറ്റൊരു വിഷയത്തെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. കാലാവസ്ഥ അഥവാ സീസണ്‍ മനസിനെ സ്വാധീനിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍' അല്ലെങ്കില്‍ 'സാഡ്' എന്നാണീ അവസ്ഥയെ വിളിക്കുന്നത്.
കാലാവസ്ഥയും പകലിന്‍റെ ദൈര്‍ഘ്യവുമെല്ലാം വ്യക്തിയുടെ മാനസികാവസ്ഥയെ നിര്‍ണയിക്കുന്ന അവസ്ഥയാണിത്. സൂര്യോദയവും സൂര്യാസ്തമനവുമെല്ലാം ശരീരത്തിന്‍റെ ജൈവക്ലോക്കിനെ സ്വാധീനിക്കാറുണ്ട്. ഇങ്ങനെ തന്നെയാകാം കാലാവസ്ഥയും മനുഷ്യമനസിനെ സ്വാധീനിക്കുന്നതെന്ന് കരുതപ്പെടുന്നു.
ഇങ്ങനെ മഞ്ഞുകാലമാകുമ്പോള്‍ പലരിലും ഒരു വിഷാദാവസ്ഥ വരുമത്രേ. അലസത, ദുഖം, നിരാശ എന്നിങ്ങനെയുള്ള മാനസികാവസ്ഥകളാണ് ഇവര്‍ മൂടപ്പെടാം. ഈ പ്രശ്നമൊഴിവാക്കാൻ ചില കാര്യങ്ങള്‍ പതിവായി ചെയ്യാവുന്നതാണ്. പൊതുവെ മാനസികാരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ ലൈഫ്സ്റ്റൈല്‍ ടിപ്സ് സഹായകമായിരിക്കും. ഇവ അറിയാം...
ഒന്ന്...
സീസണലായ മാറ്റങ്ങള്‍ മനസിനെ സ്വാധീനിക്കുന്നു അല്ലെങ്കില്‍ ബാധിക്കുന്നു എന്ന് മനസിലാക്കിയാല്‍ പരിഹാരത്തിനായി ഒരു സൈക്കോളജിസ്റ്റിനെ കാണാവുന്നതാണ്. ഇവരോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കാം. ഇതിലൂടെ മുന്നോട്ട് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരു രൂപരേഖ കിട്ടാം.
രണ്ട്...
ശരീരത്തിന്‍റെ ആരോഗ്യം നല്ലതുപോലെ സൂക്ഷിക്കുന്നതിലൂടെയും മനസിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം. ഇതിന് വ്യായാമം, കായികവിനോദങ്ങള്‍, നൃത്തം പോലുള്ള ആര്‍ട് ഫോമുകളെല്ലാം അവലംബിക്കാം.
മൂന്ന്...
നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് ശരീരത്തിന്‍റെയും മനസിന്‍റെയുമെല്ലാം ആരോഗ്യകാര്യത്തിലേക്ക് വരുമ്പോള്‍ പ്രധാനമാണ്. അതിനാല്‍ തന്നെ ബാലൻസ്ഡ് ആയ, ഹെല്‍ത്തി ആയൊരു ഡയറ്റ് പാലിക്കാൻ ശ്രമിക്കുക.
നാല്...
മടിയോ അലസതയോ കൂടാനുള്ള സാഹചര്യമൊരുക്കാതെ എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതരാകാൻ ശ്രമിക്കുക. ഇത് മാനസികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. നല്ല ഹോബികള്‍ ഉണ്ടാക്കിയെടുക്കുക, ഇതില്‍ സജീവമാവുക- എല്ലാം നന്നായി സ്വാധീനിക്കും.
അഞ്ച്...
വിഷാദം പിടിപെടുമ്പോള്‍ സ്വാഭാവികമായും സാമൂഹികമായി പിൻവലിയാൻ സാധ്യതകളേറെയാണ്. ഇത് മാനസികാവസ്ഥ കൂടുതല്‍ പ്രശ്നത്തിലാക്കുകയേ ഉള്ളൂ. അതിനാല്‍ സാമൂഹികമായി വല്ലാതെ പിൻവലിയാതിരിക്കാൻ ബോധപൂര്‍വം ശ്രമിക്കുക. സൗഹൃദവലയങ്ങള്‍, വിവിധ വിഷയങ്ങളെ കുറിച്ച് അറിയാനും ചര്‍ച്ചകള്‍ നടത്താനുമുള്ള ഇടങ്ങള്‍ എല്ലാം സൂക്ഷിക്കുക.
ആറ്...
ചിലര്‍ക്ക് സീസണലായി വരുന്ന വിഷാദം മറികടക്കുന്നതിനായി ഫോട്ടോതെറാപ്പി അല്ലെങ്കില്‍ ലൈറ്റ് തെറാപ്പി ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. അതായത് പകല്‍വെളിച്ചം കുറയുമ്പോള്‍ അതും മാനസികാരോഗ്യത്തെ ബാധിക്കാം. ഇതിനെ ബാലൻസ് ചെയ്യുന്നതിനാണ് പ്രധാനമായും ഫോട്ടോതെറാപ്പി ചെയ്യുന്നത്.
Also Read:- എപ്പോഴും 'സ്ട്രെസ്' ആണോ? പരിഹരിക്കാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്...