പതിവായി ഉറക്കം ശരിയാകുന്നില്ലേ? എങ്കില്‍ കാരണം അറിയാം...
ഉറക്കമില്ലായ്മ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. താല്‍ക്കാലികമായ സ്ട്രെസ്, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ പ്രധാനമായും വില്ലന്മാരായി അവതരിക്കാറ്. സ്ട്രെസ് ആണെങ്കില്‍ ഇതിനുള്ള സ്രോതസ് കണ്ടെത്തി കൈകാര്യം ചെയ്യലാണ് പോംവഴി. മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് തെറാപ്പി, മറ്റ് ചികിത്സകളും തേടാം. ഒപ്പം തന്നെ ജീവിതരീതികളും മെച്ചപ്പെടുത്തണം.
പതിവായി ഉറക്കം ശരിയാംവിധം ലഭിച്ചില്ല എങ്കില്‍ അത് തീര്‍ച്ചയായും ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. പകല്‍സമയത്തെ ജോലികള്‍, ദിനചര്യകള്‍, മറ്റുള്ളവരുമായുള്ള ബന്ധം, മാനസികാരോഗ്യം എന്നിങ്ങനെ വ്യക്തിയെ വിവിധ രീതികളില്‍ ഉറക്കമില്ലായ്മ തകര്‍ക്കാം.
ഉറക്കമില്ലായ്മ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. താല്‍ക്കാലികമായ സ്ട്രെസ്, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ പ്രധാനമായും വില്ലന്മാരായി അവതരിക്കാറ്. സ്ട്രെസ് ആണെങ്കില്‍ ഇതിനുള്ള സ്രോതസ് കണ്ടെത്തി കൈകാര്യം ചെയ്യലാണ് പോംവഴി. മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് തെറാപ്പി, മറ്റ് ചികിത്സകളും തേടാം. ഒപ്പം തന്നെ ജീവിതരീതികളും മെച്ചപ്പെടുത്തണം.
ഇത്തരത്തില്‍ ഉറക്കമില്ലായ്മയിലേക്ക് വ്യക്തികളെ നയിക്കുന്നതിനുള്ള ഒരു കാരണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പിടിഎസ്‍ഡി അഥവാ 'പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍' എന്ന മാനസികപ്രശ്നത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ആഘാതം പോലുള്ള അനുഭവങ്ങള്‍, അപ്രതീക്ഷിതമായ തിരിച്ചടികള്‍, പീഡനം, അപകടം എന്നിവയെ എല്ലാം പിന്തുടര്‍ന്ന് മനസ് നിരന്തം അവയെ തന്നെ ചുറ്റിപ്പറ്റി അലയുകയും അസ്വസ്ഥതപ്പെടുകയും അത് പിന്നീട് ശാരീരിക- മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പിടിഎസ്‍ഡി എന്ന് ലളിതമായി പറയാം.
പിടിഎസ്‍ഡി ഉള്ളതായി പലരും സ്വയം തിരിച്ചറിയില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഉറക്കം പോലെ നിത്യജീവിതത്തിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും പതിവായി ബാധിക്കപ്പെട്ട് ഏറെ കഴിഞ്ഞ ശേഷമാകാം പലരും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നത്. അപ്പോഴാകാം ഇക്കാര്യം ഇവര്‍ തിരിച്ചറിയുന്നതും. അപ്പോഴേക്കും ഈ അവസ്ഥ വ്യക്തിയെ വളരെയധികം ബാധിച്ചുകഴിഞ്ഞിരിക്കാം.
പിടിഎസ്‍ഡി മൂലം ഉറക്കമില്ലായ്മ പതിവാകുകയാണെങ്കില്‍ അതിന് തീര്‍ച്ചയായും പരിശോധന തേടേണ്ടതുണ്ട്. ഒപ്പം തന്നെ ചില കാര്യങ്ങള്‍ കൂടി ചെയ്യാം. ഇതില്‍ പ്രധാനമാണ് ഉറങ്ങാൻ കിടക്കുന്ന ഇടം ഏറ്റവും മികച്ചതും മനോഹരവും സുരക്ഷിതവുമാക്കുകയെന്നത്. ശാന്തമായ ഇടമായിരിക്കണം ഉറങ്ങുന്നതിനായി ഒരുക്കേണ്ടത്. ശബ്ദങ്ങളും അധികം ബഹളങ്ങളും പാടില്ല. മറ്റ് ഭയമോ അരക്ഷിതാവസ്ഥകളോ കൂടാതെ മനസ് 'റിലാക്സ്' ആയിരിക്കുന്ന ഇടമായിരിക്കണം അത്. ഇക്കാര്യങ്ങള്‍ പിടിഎസ്‍ഡി ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഉറങ്ങാൻ പോകും മുമ്പ് മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്ട്രെസ് എടുക്കാതിരിക്കുക. ഇത്തരം സാധ്യതകളെ അടച്ചുകളയാൻ ശ്രമിക്കുക. ഫോണ്‍ കോളുകള്‍, ജോലി സംബന്ധമായ ആശയക്കൈമാറ്റം, ചര്‍ച്ചകള്‍, ഗൗരവമുള്ള മെസേജുകള്‍, മെയിലുകള്‍ എല്ലാം കഴിയുന്നതും മാറ്റിവയ്ക്കുക. സ്ട്രെസ് നല്‍കുന്ന സംഭാഷണം വീട്ടുകാരിൽ നിന്നായാൽ പോലും അത് വേണ്ടെന്ന് വയ്ക്കുക.
ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ പതിവാക്കുക. പകലുറക്കം വേണ്ടെന്ന് വയ്ക്കണം. രാത്രി ടിവിയോ മൊബൈല്‍- ലാപ്ടോപ് സ്ക്രീനോ നോക്കി കിടക്കേണ്ട. പകരം സംഗീതം കേൾക്കുകയോ ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കുകയോ ചെയ്യുക. സ്ക്രീനിൽ നിന്നുള്ള നീലവെളിച്ചം ഉറക്കം ഏറെ മോശമാക്കുന്നൊരു ഘടകമാണ്. ഉറങ്ങാനുപയോഗിക്കുന്ന കിടക്ക പരമാവധി വൃത്തിയുള്ളതും കിടക്കാൻ സുഖകരമായതുമാക്കുക. മുറിയില്‍ കഴിയുന്നതും വെളിച്ചം വേണ്ടെന്ന് വയ്ക്കാം. അല്ലെങ്കില്‍ ഉറക്കത്തിന് ഭംഗം വരുത്താത്ത തരം വെളിച്ചം തെരഞ്ഞെടുക്കണം. ഉറക്കം വന്നില്ലെങ്കിലും ഉറങ്ങണം എന്ന് സ്വയം ശഠിച്ച് ഉറങ്ങാൻ കിടക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. പരമാവധി മനസിനെ പോസിറ്റീവായ കാര്യങ്ങളില്‍ സജീവമാക്കി പതിയെ ഉറക്കം പിടിക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോൾ മാത്രം കിടക്കാൻ നോക്കിയാൽ മതിയാകും.
ഓര്‍ക്കുക പതിവായ ഉറക്കമില്ലായ്മ തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. ഇതിനുള്ള കാരണം കണ്ടെത്തി പരിഹരിക്കാൻ ഡോക്ടര്‍മാരുടെ സഹായം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ മടിക്കാതെ അത് ചെയ്യുക.
Also Read:- എപ്പോഴും 'ടെൻഷൻ' ആണോ? ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ...