Heart Disease : ഹൃദയാഘാത സൂചനകള്‍ നേരത്തെ അറിയാം; ചില ലക്ഷണങ്ങള്‍

ഹൃദ്രോഗങ്ങള്‍ പലപ്പോഴും നേരത്തേ തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലമാണ് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നത്. ശരീരം ഇതിന്റെ സൂചനകള്‍ പുറത്തുവിടുമെങ്കില്‍ പോലും നമ്മള്‍ അത് വേണ്ടരീതിയില്‍ ഗൗനിക്കാതെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്

know these signs of heart diseases

ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം ഒന്നേമുക്കാല്‍ കോടിയിലധികം ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ( Heart Diseases ) മൂലം മരണത്തിന് കീഴങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ ഹൃദയാഘാതം ( Heart Attack )  മൂലമുള്ള മരണങ്ങളാണ് ഏറെയും. 

ഹൃദ്രോഗങ്ങള്‍ പലപ്പോഴും നേരത്തേ തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലമാണ് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നത്. ശരീരം ഇതിന്റെ സൂചനകള്‍ പുറത്തുവിടുമെങ്കില്‍ പോലും നമ്മള്‍ അത് വേണ്ടരീതിയില്‍ ഗൗനിക്കാതെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. 

അത്തരത്തില്‍ ഹൃദ്രോഗങ്ങളെ സൂചിപ്പിക്കാന്‍, പ്രധാനമായും ഹൃദയാഘാതത്തെ സൂചിപ്പിക്കാന്‍ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നെഞ്ചില്‍ അസ്വസ്ഥത, കനത്ത ഭാരം അനുഭവപ്പെടുന്നത് എന്നിവ ഹൃദ്രോഗസൂചനയാകാം. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ ഗ്യാസ്ട്രബിളായാണ് ആളുകള്‍ ധരിക്കാറ്. ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ നിസാരവത്കരിക്കുന്ന പ്രവണത ഏറെ അപകടം പിടിച്ചതാണ്. 

രണ്ട്...

പല കാരണങ്ങള്‍ കൊണ്ടും നമുക്ക് കൈകാല്‍ വേദനയും ശരീരവേദനയും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ നിത്യജീവിതത്തില്‍ നാം വേണ്ടത്ര ഗൗരവമായി എടുത്തേക്കില്ല. എന്നാല്‍ ഹൃദയാഘാതത്തിന്റെ സൂചനയായി ശരീരത്തിന്റെ ഇടതുഭാഗത്ത് വേദന, കൈവേദന എന്നിവ അനുഭവപ്പെടാം. പെടുന്നനെ കുത്തിവരുന്ന വേദനയാണ് ഹൃദയാഘാതത്തില്‍ കയ്യില്‍ അനുഭവപ്പെടുക. 

മൂന്ന്...

ശരീരവേദനയുടെ കാര്യത്തിലെന്ന പോല, പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തളര്‍ച്ചയോ തലകറക്കമോ എല്ലാം അനുഭവപ്പെടാം. ബിപി പ്രശ്‌നങ്ങള്‍ ഉള്ളവരിലെല്ലാം ഇത് പതിവാണ്. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണമായും തലകറക്കവും ക്ഷീണവും വരാം. 

നാല്...

പല്ലുവേദന, നീര്‍ക്കെട്ട്, മോണരോഗങ്ങള്‍ എന്നിവയെല്ലാം മൂലം നമുക്ക് മുഖത്തും താടിയെല്ലിന്റെ ഭാഗങ്ങളിലുമെല്ലാം വേദന അനുഭവപ്പെടാം. എന്നാല്‍ ഹൃദയാഘാത സൂചനയായും കീഴ്ത്താടിയുടെ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടാമെന്ന് എത്ര പേര്‍ക്ക് അറിയാം? 

അഞ്ച്...

കൂര്‍ക്കംവലിക്കുന്ന ശീലം അസാധാരണമായ ഒന്നോ അനാരോഗ്യകരമായ ഒന്നോ ആയി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍ വളരെ ഉച്ചത്തില്‍ കൂര്‍ക്കംവലിക്കുന്നവരില്‍ 'സ്ലീപ് അപ്‌നിയ' എന്ന തകരാര്‍ കാണാന്‍ സാധ്യതകളേറെയാണ്. ഇവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്.

Also Read:- എപ്പോഴും ബിപി ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ട്?

 

ഹൃദയാഘാതം തിരിച്ചറിയാം, രോഗിയെ രക്ഷിക്കാന്‍ ചെയ്യേണ്ടത്; ഓരോ ദിവസവും ഹൃദയാഘാതം മൂലം മരണമടയുന്ന എത്രയോ പേരുണ്ട്. ആരോഗ്യപരമായ കാര്യങ്ങളാലും ജീവിരീതികളാലുമെല്ലാം ഇന്ന് ഹൃദയാഘാതം നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത കൂടുകയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദയാഘാതവുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് സമയബന്ധിതമായ ചികിത്സ. പലപ്പോഴും രോഗിക്ക് പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ പോകുന്നതാണ് മരണകാരണമായി വരാറ്. കൂടെയുള്ളവരില്‍ ഈ അവസ്ഥയെ കുറിച്ച് വേണ്ടത്ര അവബോധമില്ലാതിരിക്കുന്നതാണ് പ്രധാന വെല്ലുവിളി.  ഇതിന് ആദ്യം ഹൃദയാഘാതത്തിന്റേതായ ലക്ഷണങ്ങളെ കുറിച്ചുള്ള അറിവാണ് ആവശ്യം. കൂടെയുള്ളയാള്‍ക്ക് അസുഖമാകുമ്പോള്‍ അത് തിരിച്ചറിയാന്‍ സാധിക്കണം... Read More...

Latest Videos
Follow Us:
Download App:
  • android
  • ios