Obsessive Compulsive Disorder Symptoms : ഈ ലക്ഷണങ്ങളുണ്ടോ? ഒസിഡിയുടെതാകാം
ചികിത്സയ്ക്കായി എത്തുമ്പോൾ മനസ്സു വല്ലാതെ മടുത്ത അവസ്ഥയിൽ ആയിരുന്നു അദ്ദേഹം. ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായി എന്നതുപോലെ ഒരവസ്ഥ.Obsessive Compulsive Disorder അഥവാ OCD എന്ന പ്രശ്നമാണ് അദ്ദേഹത്തിനുള്ളത് എന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.
ഇവിടെ ഒരു വൃത്തിയുമില്ല. ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ കഴുകി വച്ചിരുന്ന പാത്രം വീണ്ടും കഴുകിയെടുക്കുന്നതിനിടെ അദ്ദേഹം ഭാര്യയെ ശകാരിച്ചുകൊണ്ടിരുന്നു. നിനക്കീ വീടൊന്നു വൃത്തിയാക്കി വച്ചൂടെ. എത്ര വൃത്തിയാക്കി വച്ചാലും ഭർത്താവിനു തൃപ്തിയാവില്ല എന്നത് ഭാര്യയ്ക്ക് എപ്പോഴും സങ്കടമുള്ള കാര്യമാണ്.
ഭാര്യയ്ക്ക് ജോലിയിൽ ട്രാൻസ്ഫർ ആയി. സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ കുറച്ചു ദിവസങ്ങൾക്കുശേഷം ജോലി സ്ഥലത്തേക്കു പോയി. മക്കൾ രണ്ടുപേരും ഹോസ്റ്റലിൽ ആണ്. വീട്ടിൽ ഒറ്റയ്ക്ക് ആഹാരം പാകം ചെയ്യലും വൃത്തിയാക്കലും ഒക്കെ ആയപ്പോൾ അദ്ദേഹത്തിന് ടെൻഷൻ ഇരട്ടിച്ചു. വീടും പരിസരവും എത്ര വൃത്തിയാക്കിയാലും തൃപ്തി കിട്ടുന്നില്ല എന്ന അവസ്ഥ.
ഭാര്യ ഫോണിൽ വിളിക്കുമ്പോഴും എപ്പോഴും ഈ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. അദ്ദേഹത്തിന് ഇപ്പോൾ ബിസിനസിൽ ശ്രദ്ധ കുറഞ്ഞു. പല ദിവസവും ഷോപ്പ് തുറക്കാതെ തന്നെയായി. രാത്രിയും പകലും എന്നില്ലാതെ പരിസരത്തെല്ലാം എതൊക്കെയോ അഴുക്കും വൃത്തിയില്ല എന്ന തോന്നലുമാണ്. രാത്രി ഒരുപാട് ലേറ്റ് ആയാലും ഉറക്കമില്ല. രാത്രി വൈകിയും ഉറങ്ങാതെ വീട് തുടച്ചു വൃത്തിയാക്കുന്ന അയൽവാസികൾ പലരും കണ്ടു ഭാര്യയെ വിവരം അറിയിച്ചു.
Read more പ്രമേഹ സാധ്യത കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഈ സ്ഥിതി തുടർന്നുകൊണ്ടിരുന്നു. കുളിക്കാൻ മാത്രമായി അഞ്ചും ആറും മണിക്കൂറുകൾ എടുക്കാൻ തുടങ്ങി, ഭക്ഷണം പാകം ചെയ്യാൻ തുടങ്ങുമ്പോൾ കത്തിയിലും പാത്രങ്ങളിലും ഒക്കെ അഴുക്കാണ് എന്ന ചിന്തയിൽ പല തവണ പാത്രങ്ങളും കത്തിയും കഴുകേണ്ടി വന്നു.
രാത്രി വാതിൽ അടച്ചോ ജനൽ അടച്ചോ എന്നൊക്കെ സംശയം തോന്നി തുടങ്ങി. പല ആവർത്തി പോയി നോക്കിയാലും പിന്നെയും സംശയം. ചില സമയം എന്തോ മറന്നുപോയി എന്ന തോന്നലാണ്. അതെന്താണ് എന്ന് ഓർത്തെടുക്കാനുള്ള ശ്രമങ്ങൾ വിഫലമാകുമ്പോൾ പിന്നെ വലിയ ടെൻഷനാണ്. ഈ വൃത്തിയില്ല എന്നതും, മറന്നു എന്നതും ഒക്കെ തന്റെ തോന്നൽ മാത്രമാണ് എന്ന് അറിയാം എങ്കിൽപോലും ആ ചിന്തകളെ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥ.
ഇങ്ങനെ ഒരു ജോലികളും പൂർത്തിയാക്കാൻ കഴിയാനാവാതെ, ഉറങ്ങാനാവാതെ അദ്ദേഹം വലിയ വിഷമത്തിലായി. ഒരുദിവസം ഒരു കയറെടുത്തു വെച്ച് മരിച്ചാലോ എന്നുപോലും ചിന്തിച്ചുപോയി.അങ്ങനെ ഒരുദിവസം അദ്ദേഹത്തെ കാണാൻ വീട്ടിൽ എത്തിയ ഒരു സുഹൃത്താണ്ണ് അദ്ദേഹത്തിന്റെ ഈ അവസ്ഥ മനസ്സിലാക്കി ചികിത്സ തേടാൻ സഹായിച്ചത്.
ചികിത്സയ്ക്കായി എത്തുമ്പോൾ മനസ്സു വല്ലാതെ മടുത്ത അവസ്ഥയിൽ ആയിരുന്നു അദ്ദേഹം. ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായി എന്നതുപോലെ ഒരവസ്ഥ.Obsessive Compulsive Disorder അഥവാ OCD എന്ന പ്രശ്നമാണ് അദ്ദേഹത്തിനുള്ളത് എന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.
മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന relaxation therapy ആയിരുന്നു ചികിത്സയുടെ ആദ്യ ഘട്ടം. പിന്നീട് ഭയമുള്ള ഒരോ കാര്യങ്ങളെയും പതുക്കെ നേരിടാൻ സഹായിക്കുന്ന Exposure and Response Prevention (ERP) എന്ന മനഃശാസ്ത്ര ചികിത്സാ രീതി ആരംഭിക്കുകയും ചെയ്തു. അതിലൂടെ ടെൻഷൻ ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളെയും ധൈര്യപൂർവ്വം നേരിടാനാവും എന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാൻ അദ്ദേഹത്തിനായി.
ചികിത്സ തേടാതെ ഇരുന്നാൽ വളരെ നിസ്സാരം എന്ന് കരുതുന്ന വൃത്തികൂടുതലോ മറന്നു എന്ന ചിന്തയോ ഒക്കെ മനസ്സ് മടുത്തുപോകുന്ന അവസ്ഥയിലേക്കുവരെ ആളുകളെ കൊണ്ടെത്തിച്ചേക്കാം. നിസ്സാരമെന്നു തോന്നുമെങ്കിലും ജോലിയിലും വ്യക്തിജീവിതത്തിലും ഒക്കെ വില്ലനായി മാറാവുന്ന ഈ അവസ്ഥ ജീവിതം ദുസ്സഹമാക്കി തീർത്തേക്കാം. എട്ടുമുതൽ പതിനഞ്ചു വരെ മണിക്കൂറുകൾ (ഒരു ദിവസം ഓരോ മണിക്കൂർ എന്ന നിലയിൽ) ആയിരിക്കും ചികിത്സയ്ക്കായി മിക്ക ആളുകളിലും ആവശ്യമായി വരിക.
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല് സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8281933323
Read more ഈ ചിന്തകൾ നിങ്ങളുടെ മനസിനെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതറിയണം