സന്ധിവാതത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെ?

അമിതമായ മദ്യപാനവും കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളുമാണ് ഗൗട്ടിന് വഴിയൊരുക്കുന്നത്. സന്ധിവാതം ഉണ്ടാകുന്നതിന് ജനിതകശാസ്ത്രത്തിനും പ്രധാന പങ്കാണുള്ളതെന്ന് ഒട്ടാഗോ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

know the major causes of gout

നിത്യ ജീവിതത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സന്ധിവാതം. സന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് രോഗമാണ് ഗൗട്ട്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലം അവ ക്രിസ്റ്റലുകളായി (monosodium urate) കാലിന്റെ പെരുവിരലിന്റെ സന്ധികളിൽ അടിഞ്ഞുകൂടുകയാണ് ഗൗട്ട് രോഗത്തിൽ ഉണ്ടാകുന്നത്. ഇതുമൂലം കഠിനമായ വേദനയും നീരും ഉണ്ടാകുന്നു. 

അമിതമായ മദ്യപാനവും കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളുമാണ് ഗൗട്ടിന് വഴിയൊരുക്കുന്നത്. സന്ധിവാതം ഉണ്ടാകുന്നതിന് ജനിതകശാസ്ത്രത്തിനും പ്രധാന പങ്കാണുള്ളതെന്ന് ഒട്ടാഗോ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ഡിഎൻഎ പരിശോധിച്ച് സന്ധിവാതം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന പ്രത്യേക ജീനുകൾ അവർ കണ്ടെത്തി. 

നേച്ചർ ജെനറ്റിക്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. സന്ധിവാതം ഉണ്ടാകുന്നതിൽ ജീവിതശെെലിയിലെ മാറ്റങ്ങൾ മാത്രമല്ല പാരമ്പര്യശാസ്ത്രവും പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ഒട്ടാഗോയിലെ മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗത്തിലെ പ്രൊഫസർ ടോണി മെറിമാൻ പറഞ്ഞു. 

സന്ധിവാതം ഒരു ജനിതക അടിസ്ഥാനത്തിലുള്ള ഒരു വിട്ടുമാറാത്ത രോഗമാണ്. സന്ധിവാതം ജീവിതശൈലിയോ ഭക്ഷണക്രമമോ മൂലമാണ് ഉണ്ടാകുന്നത് എന്ന മിഥ്യയെ തകർക്കേണ്ടതുണ്ടെന്നും ടോണി മെറിമാൻ പറയുന്നു. സന്ധിവാതം മസ്കുലോസ്കലെറ്റൽ സിസ്റ്റത്തെ ബാധിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ അത് സന്ധികളിൽ സാധാരണയായി പെരുവിരലുകളിൽ ക്രിസ്റ്റലൈസ് ചെയ്യുന്നു. സന്ധിവാതത്തിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ചുവപ്പ്, വീക്കം, വേദന എന്നിവയാണെന്ന് 'Foot Ankle Institute' വ്യക്തമാക്കുന്നു. 

Read more സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട പത്ത് ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ
 

Latest Videos
Follow Us:
Download App:
  • android
  • ios