Asianet News MalayalamAsianet News Malayalam

Health Tips : പുതിനയില വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

പിരിമുറുക്കം ലഘൂകരിക്കാനും ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാനും കഴിയുന്ന ശക്തമായ, ഉന്മേഷദായകമായ മണം പുതിനയിലുണ്ട്. പുതിനയുടെ അപ്പോപ്റ്റോജെനിക് പ്രവർത്തനം രക്തത്തിലെ കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

know the health benefits of mint leaves water
Author
First Published Sep 29, 2024, 9:52 AM IST | Last Updated Sep 29, 2024, 9:55 AM IST

പുതിനയിലയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വർഷങ്ങളായി ഔഷധമായി ഉപയോഗിക്കുന്ന ഒരു രുചികരവും ഉന്മേഷദായകവുമായ ഔഷധ സസ്യമാണ് പുതിനയില. ഇത് വീക്കം നിയന്ത്രിക്കാനും പേശികളുടെ വിശ്രമം നിയന്ത്രിക്കാനും സഹായിക്കും.

ദഹനപ്രശ്‌നങ്ങൾക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിനയില. പുതിനയിട്ട വെള്ളം ചൂടു കാലത്ത് വയറിനുണ്ടാകാൻ ഇടയുളള പല അസ്വസ്ഥതകളും അകറ്റാൻ ഏറെ നല്ലതാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്. 

പിരിമുറുക്കം ലഘൂകരിക്കാനും ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാനും കഴിയുന്ന ശക്തമായ, ഉന്മേഷദായകമായ മണം പുതിനയിലുണ്ട്. പുതിനയുടെ അപ്പോപ്റ്റോജെനിക് പ്രവർത്തനം രക്തത്തിലെ കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

പുതിനയിലയിലെ ആൻ്റിഓക്‌സിഡൻ്റ് റോസ്മാരിനിക് ആസിഡിൻ്റെ സാന്നിധ്യം ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിനും ഗുണം ചെയ്യും. കൂടാതെ, ഇത് ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു. 

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പുതിനയിലയ്ക്ക് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ട്. അതിനൊപ്പം അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ഗുണം ചെയ്യും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

പുതിനയിലയിൽ കലോറി വളരെ കുറവാണ്. പുതിനയില വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം ​ഗുണം ചെയ്യും. വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും പുതിനയില മികച്ചതാണ്.  മോണയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് പുതിനയില. 

മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി ; ഉപയോ​ഗിക്കേണ്ട വിധം

 

Latest Videos
Follow Us:
Download App:
  • android
  • ios