നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

നെയ്യ് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു. മാത്രമല്ല, വൈറസ്, ഇൻഫ്ലുവൻസ, ചുമ, ജലദോഷം എന്നിവയെ തടയുന്ന ആന്റി ബാക്ടീരിയൽ, ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നെയ്യിൽ അടങ്ങിയിട്ടുമുണ്ട്.

know the health benefits of ghee-rse-

ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു. നെയ്യ് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു. മാത്രമല്ല, വൈറസ്, ഇൻഫ്ലുവൻസ, ചുമ, ജലദോഷം എന്നിവയെ തടയുന്ന ആന്റി ബാക്ടീരിയൽ, ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നെയ്യിൽ അടങ്ങിയിട്ടുമുണ്ട്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് നല്ല കൊളസ്ട്രോൾ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. മറ്റ് കൊഴുപ്പുകളെപ്പോലെ ഹൃദ്രോഗത്തിന് നെയ്യ് കാരണമാകില്ല. നെയ്യ് കഴിച്ചാൽ ലഭിക്കുന്ന ചില ആരോദ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്...

ആരോഗ്യകരമായ പൂരിത കൊഴുപ്പുകൾ കൊണ്ടാണ് നെയ്യ് നിർമ്മിച്ചിരിക്കുന്നത്. ഹാനികരമായ ട്രാൻസ് ഫാറ്റുകളിൽ നിന്ന് വ്യത്യസ്തമായി, നെയ്യിലെ കൊഴുപ്പുകൾക്ക് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാൻ കഴിയും.

രണ്ട്...

നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു ചെറിയ ചെയിൻ ഫാറ്റി ആസിഡാണ്. ഇത് ആരോഗ്യകരമായ ദഹനനാളത്തെ നിലനിർത്തുന്നതിലും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മൂന്ന്...

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് നെയ്യ്. കാഴ്ച, രോഗപ്രതിരോധ സംവിധാന പിന്തുണ, എല്ലുകളുടെ ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ഈ വിറ്റാമിനുകൾ അത്യന്താപേക്ഷിതമാണ്.

നാല്...

നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ചില പോഷകങ്ങളും ആഗിരണം ചെയ്യാൻ സഹായിക്കും.

അഞ്ച്...

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നെയ്യിൽ അടങ്ങിയിട്ടുണ്ട്.

പുളി വെള്ളത്തിന്റെ പ്രധാനപ്പെട്ട ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?

 

Latest Videos
Follow Us:
Download App:
  • android
  • ios