ഹൃദയത്തെ കാക്കും, പ്രതിരോധശേഷി കൂട്ടും ; അറിയാം ബ്ലൂബെറിയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ

പതിവായി ബ്ലൂബെറി കഴിക്കുന്നത് ഹൃദയാരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കും. ബ്ലൂബെറിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.  

know the health benefits of blueberries

സരസഫലങ്ങളി‍ൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലൂബെറി. ആൻ്റിഓക്‌സിഡൻ്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, വിറ്റാമിനുകൾ, നാരുകൾ, മറ്റ് ഗുണം ചെയ്യുന്ന സംയുക്തങ്ങൾ എന്നിവ അടങ്ങിയ ബ്ലൂബെറി ഏറെ ആരോഗ്യകരമാണ്. 

പതിവായി ബ്ലൂബെറി കഴിക്കുന്നത് ഹൃദയാരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കും. ബ്ലൂബെറിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.  ബ്ലൂബെറിയിൽ ഉയർന്ന ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ആന്തോസയാനിനുകൾ, അവയ്ക്ക് നീല നിറം നൽകുന്നു. ആന്റി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. ബ്ലൂബെറിക്ക് എൻഡോതെലിയൽ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയും. ഇത് രക്തക്കുഴലുകളുടെ മികച്ച വികാസത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇടയാക്കും.

എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ ബ്ലൂബെറി സഹായിക്കും. ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്‌ട്രോൾ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിനും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ബ്ലൂബെറിയുടെ ആൻ്റിഓക്‌സിഡൻ്റുകൾ എൽഡിഎൽ ഓക്‌സിഡേഷൻ കുറയ്ക്കാനും സഹായിക്കുന്നു.

ബ്ലൂബെറി രക്തക്കുഴലുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. മെച്ചപ്പെട്ട എൻഡോതെലിയൽ പ്രവർത്തനം മെച്ചപ്പെട്ട രക്തയോട്ടം ഉറപ്പാക്കുകയും കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ഹൃദയസംബന്ധമായ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഹൃദ്രോഗത്തിനുള്ള അപകട ഘടകമായ പ്രമേഹം തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ബ്ലൂബെറിയിലെ ഫൈബറും പോളിഫെനോളുകളും ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു.

ഡയറ്ററി ഫൈബർ അടങ്ങിയ ബ്ലൂബെറി കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ദഹനത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. 

അത്ലറ്റുകൾക്ക് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലോ? വിദ​ഗ്ധർ പറയുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios