Health Tips : 'ഹെല്‍ത്തി'യാണെന്ന് ആളുകള്‍ പൊതുവെ തെറ്റിദ്ധരിക്കാറുള്ള ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങളെല്ലാം പക്ഷേ നല്ലതാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് മൂലം നാം കഴിക്കാറുണ്ട്. പ്രത്യേകിച്ച് 'ഹെല്‍ത്തി'യാണെന്ന് അവകാശപ്പെട്ട് വിപണിയിലെത്തുന്ന പല ഉത്പന്നങ്ങളും. എന്നാലിവയൊന്നും യഥാര്‍ത്ഥത്തില്‍ 'ഹെല്‍ത്തി'യാകണമെന്നില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്.

know about few non healthy food products which claims healthy hyp

പോഷകപ്രദമായ ഭക്ഷണം ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. അതിനാല്‍ തന്നെ ഡയറ്റില്‍ നാം ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. നിത്യവും നാം നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുണ്ട്. അതുപോലെ തന്നെ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടുന്ന ഭക്ഷണങ്ങളുമുണ്ട്. 

ചില ഭക്ഷണങ്ങളെല്ലാം പക്ഷേ നല്ലതാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് മൂലം നാം കഴിക്കാറുണ്ട്. പ്രത്യേകിച്ച് 'ഹെല്‍ത്തി'യാണെന്ന് അവകാശപ്പെട്ട് വിപണിയിലെത്തുന്ന പല ഉത്പന്നങ്ങളും. എന്നാലിവയൊന്നും യഥാര്‍ത്ഥത്തില്‍ 'ഹെല്‍ത്തി'യാകണമെന്നില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ഇത്തരത്തില്‍ വ്യാപകമായി ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുള്ള ചില ഭക്ഷണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര. 

പ്രോട്ടീൻ ബാറുകളും ഡ്രിങ്കുകളും...

മിക്കവരും വര്‍ക്കൗട്ടിന് ശേഷവും അല്ലാതെയുമെല്ലാം തെരഞ്ഞെടുത്ത് കഴിക്കുന്ന ഒന്നാണ് പ്രോട്ടീൻ ബാറുകളും ഡ്രിങ്കുകളും. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന മിക്ക പ്രോട്ടീൻ ബാറുകളും ഡ്രിങ്കുകളും നിങ്ങള്‍ക്ക് അത്ര ഗുണകരമാകില്ലെന്നാണ് ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നത്. മിക്കവയിലും കൃത്രിമമായ ചേരുവകളാണ് ചേര്‍ത്തിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. 

വെജിറ്റബിള്‍ ഓയില്‍...

ആരോഗ്യകരമായ തെരഞ്ഞെടുപ്പ് എന്ന രീതിയില്‍ പലരും വെജിറ്റബിള്‍ ഓയിലിനെ കണക്കാക്കാറുണ്ട്. എന്നാലിവ അത്ര ഗുണകരമല്ലെന്ന് മാത്രമല്ല ദോഷകരവുമാണത്രേ. കാരണം ഇവയെല്ലാം റിഫൈൻഡ് ആയി വരുന്നതാണെന്നും പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന ഒമേഗ 6ന്‍റെഅളവ് ഇവയില്‍ കൂടുതലായിരിക്കുമെന്നും ലവ്നീത് ചൂണ്ടിക്കാട്ടുന്നു. 

ഫ്ളേവേര്‍ഡ് യോഗര്‍ട്ട്...

വിപണിയില്‍ ഇന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നൊരു ഭക്ഷണസാധനമാണ് ഫ്ളേവേര്‍ഡ് യോഗര്‍ട്ട്. പഴങ്ങളുടെയും മറ്റും ഫ്ളേവറില്‍ വരുന്ന യോഗര്‍ട്ട് ആരോഗ്യത്തിന് നല്ലതാണെന്ന രീതിയില്‍ പലരും കഴിക്കാറുണ്ട്, എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന അളവില്‍ ഷുഗര്‍ അടങ്ങിയിട്ടുള്ളതാണ്- ഒരു പീസ് കേക്കിനെക്കാള്‍ മധുരം ഇതിലുണ്ടായിരിക്കും- അതിനാല്‍ തന്നെ ആരോഗ്യത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തുമെന്നും ന്യൂട്രീഷ്യനിസ്റ്റ് വ്യക്തമാക്കുന്നു. ഫ്ളേവേര്‍ഡ് അല്ലാത്തതോ, മധുരമില്ലാത്തതോ ആയ യോഗര്‍ട്ടാണ് കഴിക്കേണ്ടതെന്നും ഇവര്‍ പറയുന്നു. 

ലോ- ഫാറ്റ് ഉത്പന്നങ്ങള്‍...

പലപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോകുമ്പോള്‍ നമുക്ക് കാണാൻ സാധിക്കും, 'ലോ- ഫാറ്റ്' എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍. എന്നാലിവയില്‍ എല്ലാം ഷുഗര്‍ അടങ്ങിയിരിക്കുമെന്നും കൊഴുപ്പിനെ പകരം വയ്ക്കാൻ ഷുഗര്‍ ആണ് ഇവയിലെല്ലാം ഉപയോഗിക്കുന്നത് അത് ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തുമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. 

പാക്കേജ്‍ഡ് സലാഡ്...

ഇന്ന് വിപണിയില്‍ കൂടുതലും വിറ്റഴിക്കപ്പെടുന്ന മറ്റൊരു ഉത്പന്നമാണ് പാക്കേജ്ഡ് സലാഡുകള്‍. സൗകര്യത്തിനാണ് പലപ്പോഴും ആളുകള്‍ ഇത്തരത്തില്‍ റെഡി-മെയ്ഡ് ആയി വരുന്ന സലാഡുകളുപയോഗിക്കുന്നത്. എന്നാല്‍ ഇവയില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കപ്പെട്ടിട്ടുള്ളതാണെന്നും അതുപോലെ സോഡിയം, ഫാറ്റ് എന്നിവ അടങ്ങിയിരിക്കുമെന്നും ലവ്നീത് വ്യക്തമാക്കുന്നു. 

Also Read:- മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ചുളിവുകള്‍ വീഴാതിരിക്കാൻ ചെയ്യേണ്ടത്...

 

Latest Videos
Follow Us:
Download App:
  • android
  • ios