ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ശീലമാക്കാം ഈ ഹെൽത്തി ജ്യൂസുകൾ
ആരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം എന്നിവയിൽ നിന്ന് അകന്നുനിൽക്കാൻ ഒരാൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.
ശരീരത്തിൽ കൊളസ്ട്രോൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കൊളസ്ട്രോളിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. ചീത്ത കൊളസ്ട്രോളും (LDL) നല്ല കൊളസ്ട്രോളും(HDL). നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.
ആരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം എന്നിവയിൽ നിന്ന് അകന്നുനിൽക്കാൻ ഒരാൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ചിട്ടയായ വ്യായാമം, കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധനകൾ, പോഷകാഹാരം എന്നിവ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
തക്കാളി ജ്യൂസ്...
എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലൈക്കോപീൻ എന്ന സസ്യ സംയുക്തത്തിന്റെ പ്രധാന ഉറവിടമാണ് തക്കാളി. തക്കാളി ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ലിപിഡിന്റെ അളവ് മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഇതിലെ നിയാസിൻ, ഫൈബർ എന്നിവയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ...
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഗ്രീൻ ടീ പതിവാക്കുക. പൊണ്ണത്തടി കുറയ്ക്കാൻ അത്യുത്തമമാണ് ഗ്രീൻ ടീ. ഗ്രീന് ടീയിലെ കാറ്റെച്ചിനും മറ്റ് ആന്റിഓക്‌സിഡന്റുകളും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീ.
കൊക്കോ പാനീയം....
കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്ന ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ കൊക്കോയിൽ അടങ്ങിയിട്ടുണ്ട്. മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൊളസ്ട്രോൾ രോഗികൾക്ക് അത്യുത്തമമാണ്. ഫ്ലേവനോയ്ഡുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ചൂടുള്ള പാലിൽ കലർത്തി കുടിക്കാവുന്നതാണ്.
മാതളം ജ്യൂസ്...
ബ്ലൂബെറി, ക്രാൻബെറി, ഓറഞ്ച് എന്നിവയുൾപ്പെടെയുള്ള മറ്റ് പഴച്ചാറുകളെ അപേക്ഷിച്ച് മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വളരെ കൂടുതലാണ്. ഗ്രീൻ ടീ അല്ലെങ്കിൽ റെഡ് വൈൻ എന്നിവയേക്കാൾ ഏകദേശം മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് മികച്ച പാനീയമാണ്.
Read more ഈ ഭക്ഷണങ്ങൾ മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും