കോഴിക്കോട് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; അറിയാം മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍
പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്.
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ മഞ്ഞപ്പിത്തത്തിന് കാരണമാകും. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും.
ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് വൈറസുകള്‍ ശരീരത്തിലെത്തുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം.
മഞ്ഞപ്പിത്തത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍:
പനി,കണ്ണും ചര്‍മ്മവും നഖങ്ങളും മഞ്ഞനിറത്തിലാകുക, മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസം, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ദഹനക്കേട്, വയറുവേദന, ഭാരം കുറയുക, പേശികളില്‍ വേദന, കടുത്ത ക്ഷീണം,
എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- വ്യക്തി ശുചിത്വം പ്രധാനമാണ്.
- പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
- ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.
- റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.
- ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
- ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.
- കുത്തിവയ്പ്പുകൾക്കായി പുതിയ, അണുവിമുക്തമായ സൂചികൾ ഉപയോഗിക്കുക.
Also read: ശ്വാസകോശത്തിന്‍റെ ആരോഗ്യം ഉറപ്പിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍