International Women's Day 2023 : സ്ത്രീകളിലെ ഹൃദയാഘാതം ; ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ഒരു സ്ത്രീയുടെ ഹൃദയാരോഗ്യത്തെ വഷളാക്കുകയും ഹൃദ്രോഗത്തിന് കൂടുതൽ ഇരയാകുകയും ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ട്. രക്തസമ്മർദ്ദ പ്രശ്നങ്ങൾ സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂട്ടുന്നതായി വിദഗ്ധർ പറയുന്നു.
സ്ത്രീകളിൽ ഹൃദയാഘാതവും മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ രോഗങ്ങൾ സ്തനാർബുദത്തെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതൽ സ്ത്രീകളെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഒരു സ്ത്രീയുടെ ഹൃദയാരോഗ്യത്തെ വഷളാക്കുകയും ഹൃദ്രോഗത്തിന് കൂടുതൽ ഇരയാകുകയും ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ട്. രക്തസമ്മർദ്ദ പ്രശ്നങ്ങൾ സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂട്ടുന്നതായി വിദഗ്ധർ പറയുന്നു.
ആർത്തവവിരാമം, പിസിഒഎസ്, ഗർഭകാല പ്രമേഹം, മാസം തികയാതെയുള്ള പ്രസവം എന്നിവ സ്ത്രീകളെ ഹൃദയാഘാതത്തിന് സാധ്യതയുള്ള പ്രത്യുൽപാദന ഘടകങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം ഉയർന്ന കൊളസ്ട്രോൾ, പുകവലി, പ്രമേഹം, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും സ്ത്രീകളെ ഹൃദയാഘാതത്തിന് കാരണമാകുന്നു.
' ആഗോളമായും ഇന്ത്യയിലും സ്ത്രീകളുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ട് ചെയ്യുന്നത് പ്രതിവർഷം 17.3 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്ന ഹൃദയ രോഗങ്ങൾ (CVDs) ആഗോളതലത്തിൽ സ്ത്രീകളുടെ മരണകാരണമാണെന്നാണ്. സ്തനാർബുദത്തേക്കാൾ 10 മടങ്ങ് കൂടുതൽ സ്ത്രീകളെ കൊല്ലുന്ന ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ രോഗങ്ങളുള്ള സിവിഡികൾ ഇപ്പോൾ സ്ത്രീകളിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് രക്തസമ്മർദ്ദത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് 2020 ലെ ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നു...' - സികെ ബിർള ഹോസ്പിറ്റലിലെ ഇന്റർവെൻഷൻ കാർഡിയോളജി വിഭാഗം മേധാവി ഡോ. രുദ്രദേവ് പാണ്ഡെ പറഞ്ഞു.
ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണകാരണം ഹൃദ്രോഗമാണ്. ഇന്ത്യൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ ഏകദേശം 50 ശതമാനം സ്ത്രീകളെ ഹൃദയ സംബന്ധമായ അസുഖങ്ങൾ (CVD) ബാധിക്കുന്നു.
പ്രായത്തിനനുസരിച്ച് ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നു. ആർത്തവവിരാമ സമയത്തും അതിനുശേഷവും സ്ത്രീകൾക്ക് അപകടസാധ്യത ഗണ്യമായി വർദ്ധിക്കുന്നു. ആർത്തവവിരാമത്തിലേക്ക് നയിക്കുന്ന ഒന്നിലധികം ഹോർമോൺ വ്യതിയാനങ്ങൾക്കൊപ്പം അണ്ഡാശയത്തിന് പ്രായമാകുമ്പോൾ, സിവിഡികളുടെ സാധ്യത വർദ്ധിക്കുന്നു.
ഉയർന്ന അളവിലുള്ള "മോശം" എൽഡിഎൽ കൊളസ്ട്രോളും കുറഞ്ഞ അളവിലുള്ള "നല്ല" എച്ച്ഡിഎൽ കൊളസ്ട്രോളും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ഗർഭാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന വിവിധ ശാരീരിക വ്യതിയാനങ്ങളും ആർത്തവവിരാമ സമയത്ത് ഹോർമോൺ വ്യതിയാനങ്ങളും കാരണം ഹൈപ്പർടെൻസിവ് ഗർഭധാരണ ക്രമക്കേടുകൾ, ഗർഭധാരണത്തിനു ശേഷമുള്ള ശരീരഭാരം തുടർച്ചയായി വർദ്ധിക്കുന്നത് എന്നിവ കാരണം സ്ത്രീകൾക്ക് സിവിഡിക്ക് കൂടുതൽ ഇരയാകാം.
സ്ത്രീകൾക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ...
ഒന്ന്...
നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കുറവായതിനാൽ ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കും. രാജ്യത്തെ നിലവിലെ ഗവേഷണ കണക്കുകൾ പ്രകാരം, സമീകൃതാഹാരം ഇന്ത്യൻ സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുതായി വ്യക്തമാക്കുന്നു.
രണ്ട്...
വ്യായാമത്തിന് രക്തയോട്ടം വർദ്ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും ആളുകളെ സഹായിക്കാനും കഴിയും. ആഴ്ചയിൽ 150 മിനിറ്റെങ്കിലും മിതമായ തലത്തിൽ എയ്റോബിക് വ്യായാമം ചെയ്യാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു.
മൂന്ന്...
ഉയർന്ന അളവിലുള്ള സമ്മർദ്ദം മൂലം ഹൃദ്രോഗ സാധ്യത വർദ്ധിക്കും. യോഗ, ധ്യാനം എന്നിവ പോലുള്ളവ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്.
ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നാല്...
പുകവലി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താം. പുകവലി രക്തക്കുഴലുകളിൽ ഫലകത്തിന്റെ രൂപീകരണം വർദ്ധിപ്പിക്കുന്നു. ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ ശിലാഫലകത്താൽ ചുരുങ്ങുകയോ കട്ടപിടിച്ച് തടയപ്പെടുകയോ ചെയ്യുമ്പോൾ കൊറോണറി ഹൃദ്രോഗം സംഭവിക്കുന്നു. സിഗരറ്റ് പുകയിലെ രാസവസ്തുക്കൾ രക്തം കട്ടിയാകുകയും സിരകളിലും ധമനികളിലും കട്ടപിടിക്കുകയും ചെയ്യുന്നു.
അഞ്ച്...
മദ്യപാനം കരൾ രോഗം, ഉയർന്ന രക്തസമ്മർദ്ദം, ചില അർബുദ സാധ്യതകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. നല്ല ആരോഗ്യം നിലനിർത്താൻ മദ്യപാനം പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ആറ്...
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മരുന്നുകൾ, ഭക്ഷണക്രമം ക്രമീകരിക്കൽ, പതിവ് പരിശോധനകൾ എന്നിവയിലൂടെ ഈ പ്രശ്നങ്ങൾ തടയാം.
വേനൽചൂട് ; സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെ?