International Men's Day 2023 : പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ച് ചിട്ടയൊന്നും ഇല്ലാത്തവരാണ് പുരുഷന്‍മാര്‍. എന്തുകഴിക്കണം എന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും അവര്‍ക്കില്ല. ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നത് എന്ന കാര്യം ഉറപ്പ് വരുത്തുക. പുരുഷന്‍മാര്‍ തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഇന്ന് നവംബർ 19. അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമായാണ് ഈ ദിനെ ആചരിക്കുന്നത്. Zero Male Suicide, എന്നതാണ് ഈ വർഷത്തെ പുരുഷ ദിന പ്രമേയം.
ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ച് ചിട്ടയൊന്നും ഇല്ലാത്തവരാണ് പുരുഷൻമാർ. എന്തുകഴിക്കണം എന്ന കാര്യത്തിൽ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും അവർക്കില്ല. ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നത് എന്ന കാര്യം ഉറപ്പ് വരുത്തുക. പുരുഷൻമാർ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്...
ബ്ലൂബെറിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിന്റെ വികാസത്തിന് കാരണമാകുന്ന ഡിഎൻഎ നാശത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി കാലക്രമേണ ഓർമ്മശക്തിയും ചിന്താശേഷിയും സംരക്ഷിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ്.
രണ്ട്...
പലാക്ക് ചീരയാണ് മറ്റൊരു ഭക്ഷണം. ചീരയിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെ കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ക്യാൻസർ കോശങ്ങൾ വികസിക്കുന്നത് തടയുന്നു.
മൂന്ന്...
ദൈനംദിന ഭക്ഷണത്തിൽ ഒരു പിടി അണ്ടിപ്പരിപ്പ് ഉൾപ്പെടുത്തുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കും. നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
നാല്...
മുടികൊഴിച്ചിലിന് മികച്ച പരിഹാരമാകാൻ മുട്ടകൾക്ക് കഴിയും. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് മുടിവളർച്ചയ്ക്ക് സഹായകമാണ്. ധാരാളം അയണും അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ഭാരം നിയന്ത്രിക്കാൻ അവോക്കാഡോ സഹായിച്ചേക്കാം. അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പും ഇൻസുലിൻ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ആറ്...
ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ പുരുഷൻമാർ വെളുത്തുള്ളി ധാരാളം കഴിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
സെർവിക്കൽ കാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ