ഗർഭകാലത്ത് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ചെയ്യുന്നത് പോസ്റ്റുപാർട്ടം ഡിപ്രഷൻ തടയാൻ സഹായിക്കുമെന്ന് പഠനം
ഉറക്കമില്ലായ്മയ്ക്കുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോസ്റ്റുപാർട്ടം ഡിപ്രഷൻ പരിഹരിക്കുന്നതിന് ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
ഗർഭകാലത്ത് 'കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി' ( cognitive behavioural therapy) ചെയ്യുന്നത് പോസ്റ്റുപാർട്ടം ഡിപ്രഷൻ തടയാൻ സഹായിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ ഒക്കനാഗൻ, വാൻകൂവർ കാമ്പസ് യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഗർഭകാലത്തുള്ള ഉറക്കക്കുറവ് വേദനാജനകമായ പ്രസവം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ്, വിഷാദം, ഉത്കണ്ഠ എന്നിവയിലേക്ക് നയിച്ചേക്കാം. ഗർഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള മികച്ച ചികിത്സാരീതിയാണ് 'കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി' അഥവാ 'സിബിടി-ഐ'.
ഗർഭകാലത്ത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന ചിന്തകൾ, പെരുമാറ്റങ്ങൾ, ഉറക്കത്തിന്റെ രീതികൾ എന്നിവ മനസിലാക്കുന്നതിലൂടെയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രവർത്തിക്കുന്നത്. ഇത് പ്രസവ ശേഷം അമ്മയ്ക്ക് ഉണ്ടാവാൻ സാധ്യതയുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങളെ തടയുമെന്ന് അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. എലിസബത്ത് കീസ് പറഞ്ഞു.
CBTi ചികിത്സ ആൻ്റീഡിപ്രസൻ്റ് മരുന്നുകൾക്ക് സമാനമാണെന്ന് കീസ് പറഞ്ഞു. പാർശ്വഫലങ്ങൾ കുറവായതിനാൽ ഗർഭാവസ്ഥയിൽ തെറാപ്പി സുരക്ഷിതമാണെന്നും അവർ പറയുന്നു.
പ്രസവശേഷം കാണപ്പെടുന്ന മാനസികവസ്ഥയാണ് 'പോസ്റ്റുപാർട്ടം ഡിപ്രഷൻ'. കുഞ്ഞുണ്ടായി രണ്ടോ മൂന്നോ ദിവസങ്ങൾ മുതൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകും. എപ്പോഴുമുള്ള സങ്കടാവസ്ഥ, ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോടുപോലും തോന്നുന്ന താത്പര്യമില്ലായ്മ, കഠിനമായ ക്ഷീണം, സഹായിക്കാനാരുമില്ലെന്ന തോന്നൽ, ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവയെല്ലാം പോസ്റ്റുപാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങളാണ്.
പ്രസവശേഷം അമ്മയിൽ കാണുന്ന മാനസിക സമ്മർദ്ദം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ