ഈ കുത്തിവയ്പ്പ് എച്ച്‌ഐവിയിൽ നിന്ന് രക്ഷിക്കും ; ​ഗവേഷകർ പറയുന്നത് ഇങ്ങനെ

എച്ച്‌ഐവിയിൽനിന്ന് ആളുകളെ സംരക്ഷിക്കുന്നതിന് തെളിയിക്കപ്പെട്ടതും വളരെ ഫലപ്രദവുമായ ഒരു പ്രതിരോധ സംവിധാനം തങ്ങളുടെ പക്കലുണ്ടെന്നത് പ്രതീക്ഷ നൽകുന്നതായി ശാസ്ത്രജ്ഞയായ ലിൻഡ-ഗെയ്ൽ ബെക്കർ പറഞ്ഞു.

Injection Twice A Year 100% Effective In HIV Treatment Study

പ്രീ-എക്‌സ്‌പോഷർ പ്രൊഫിലാക്‌സിസ് (pre-exposure prophylaxis - PrEP ) മരുന്ന് വർഷത്തിൽ രണ്ട് തവണ കുത്തിവയ്ക്കുന്നത് യുവതികളെ എച്ച്ഐവി അണുബാധയിൽ നിന്ന് പൂർണ്ണമായി സംരക്ഷിക്കുന്നതായി പുതിയ പഠനം. ദക്ഷിണാഫ്രിക്കയിലെയും ഉഗാണ്ടയിലെയും ക്ലിനിക്കൽ പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ.

ആറ് മാസത്തെ ലെനകാപവിർ കുത്തിവയ്പ്പ് മറ്റ് രണ്ട് മരുന്നുകളെ അപേക്ഷിച്ച് എച്ച് ഐ വി അണുബാധയ്‌ക്കെതിരെ മികച്ച സംരക്ഷണം നൽകുമോ എന്ന് ട്രയൽ പരിശോധിച്ചു. മൂന്ന് മരുന്നുകളും പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ് (അല്ലെങ്കിൽ PrEP) മരുന്നുകളാണ്.

ലെനകാപവിറിൻ്റെയും മറ്റ് രണ്ട് മരുന്നുകളുടെയും ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ഉഗാണ്ടയിലെ മൂന്ന് സൈറ്റുകളിലും ദക്ഷിണാഫ്രിക്കയിലെ 25 സൈറ്റുകളിലും 5,000 പേരെ ഉൾപ്പെടുത്തി കൊണ്ടാണ് ട്രയൽ നടത്തിയത്.

ലെനകാവിർ (ലെൻ LA) ഒരു ഫ്യൂഷൻ ക്യാപ്സൈഡ് ഇൻഹിബിറ്ററാണ്. ഇത് എച്ച് ഐ വി ക്യാപ്‌സിഡ്, എച്ച്ഐവിയുടെ ജനിതക വസ്തുക്കളെയും പുനർനിർമ്മാണത്തിന് ആവശ്യമായ എൻസൈമുകളേയും സംരക്ഷിക്കുന്ന പ്രോട്ടീൻ ഷെല്ലിനെ തടസ്സപ്പെടുത്തുന്നു.16-നും 25-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് എച്ച്ഐവി അണുബാധയ്‌ക്കെതിരെ മികച്ച സംരക്ഷണം നൽകുമോ, ലെനകപവിറിൻ്റെ ആറ് മാസത്തെ കുത്തിവയ്പ്പ് സുരക്ഷിതമാണോ എന്നതായിരുന്നു ട്രയലിൽ ആദ്യം പരിശോധിച്ചത്.  

പുതിയ പ്രതിദിന മരുന്നായ ഡിസ്‌കോവി എഫ്/ടിഎഎഫ് എഫ്\ടിഡിഎഫ് പോലെ ഫലപ്രദമാണോ എന്നാണ് രണ്ടാം ഘട്ടത്തിൽ പരിശോധിച്ചത്. എച്ച്‌ഐവിയിൽനിന്ന് ആളുകളെ സംരക്ഷിക്കുന്നതിന് തെളിയിക്കപ്പെട്ടതും വളരെ ഫലപ്രദവുമായ ഒരു പ്രതിരോധ സംവിധാനം തങ്ങളുടെ പക്കലുണ്ടെന്നത് പ്രതീക്ഷ നൽകുന്നതായി ഗവേഷകർ പറയുന്നു. 

പിരീഡ്സ് ദിവസങ്ങളിൽ ഈ പാനീയം കുടിച്ചോളൂ, ആർത്തവ വേദന അകറ്റാം
 

Latest Videos
Follow Us:
Download App:
  • android
  • ios