Asianet News MalayalamAsianet News Malayalam

ഇം​ഗ്ലീഷ് മരുന്ന് വാങ്ങുമ്പോൾ ശ്രദ്ധിക്കുക, പാരസെറ്റാമോളടക്കം 50 മരുന്നുകൾക്ക് ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

ആമാശയത്തിലെ അണുബാധകൾ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ, പിഎസ്‍യു ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.

Include Paracetamol 53 drugs to fail quality test
Author
First Published Sep 25, 2024, 9:52 PM IST | Last Updated Sep 25, 2024, 9:54 PM IST

ദില്ലി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ൽപരം മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയിൽ തെളിഞ്ഞു. കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ 50-ലധികം മരുന്നുകൾ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 53 മരുന്നുകളെ ​ഗുണനിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു. സംസ്ഥാന ഡ്രഗ് ഓഫീസർമാർരാണ് പ്രതിമാസ ​ഗുണനിലവാര പരിശോധന നടത്തുന്നത്. 

വൈറ്റമിൻ സി, ഡി3 ഗുളികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽസ്, ആൻറി ആസിഡ് പാൻ-ഡി, പാരസെറ്റമോൾ ഗുളികകൾ, ഐപി 500 മില്ലിഗ്രാം, പ്രമേഹ വിരുദ്ധ മരുന്നായ ഗ്ലിമെപിറൈഡ്, ഉയർന്ന രക്തസമ്മർദ്ദ മരുന്നായ ടെൽമിസാർട്ടൻ എന്നിവയുൾപ്പെടെയാണ് പട്ടികയിൽ ഇടം പിടിച്ചത്. 

ഹെറ്ററോ ഡ്രഗ്‌സ്, ആൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആൻഡ് ക്യൂർ ഹെൽത്ത്‌കെയർ തുടങ്ങിയവയാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത്.

ആമാശയത്തിലെ അണുബാധകൾ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ, പിഎസ്‍യു ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവർ & ക്യൂർ ഹെൽത്ത്‌കെയർ നിർമ്മിച്ചതുമായ ഷെൽകലും പരിശോധനയിൽ പരാജയപ്പെട്ടു. കൂടാതെ, കൊൽക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് അൽകെം ഹെൽത്ത് സയൻസിൻ്റെ ആൻറിബയോട്ടിക്കുകളായ ക്ലാവം 625, പാൻ ഡി എന്നിവ വ്യാജമാണെന്നും കണ്ടെത്തി.

ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ട സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷൻ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. കർണാടക ആൻറിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൻ്റെ പാരസെറ്റമോൾ ഗുളികകളും ഗുണനിലവാരമില്ലാത്തതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios