സെർവിക്കൽ ക്യാൻസറിനെ നേരത്തെ തിരിച്ചറിയാം; ലക്ഷണങ്ങള്‍...

തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ പ്രതിരോധിക്കാൻ ആകുമെങ്കിലും മതിയായ അവബോധമില്ലായ്മയാണ് നമ്മുടെ രാജ്യത്ത് സെർവിക്കൽ ക്യാൻസറിനെ അപകടകാരിയാക്കുന്നത്.

important symptoms of cervical cancer

സ്തനർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം പേരിൽ കണ്ടുവരുന്ന വകഭേദമാണ് സെർവിക്കൽ ക്യാൻസർ. ഇന്ത്യയിൽ ‌സെർവിക്കൽ ക്യാൻസർ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് പുതിയ കണക്കുകള്‍ പറയുന്നത്. 50 കഴിഞ്ഞ സ്ത്രീകളിലാണ് രോഗബാധ കൂടുതൽ കണ്ടുവരുന്നത്. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ പ്രതിരോധിക്കാൻ ആകുമെങ്കിലും മതിയായ അവബോധമില്ലായ്മയാണ് നമ്മുടെ രാജ്യത്ത് സെർവിക്കൽ ക്യാൻസറിനെ അപകടകാരിയാക്കുന്നത്. 

യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിന്റെ കോശങ്ങളിലാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസ് ചില തരം സെർവിക്കൽ ക്യാൻസറിന് കാരണമായേക്കാം. 

സെർവിക്കൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്... 

അസാധാരണമായ രക്തസ്രാവം, ആർത്തവ രക്തസ്രാവം ഏറെ നാൾ നിൽക്കുന്നത് എന്നിവ സെർവിക്കൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആർത്തവചക്രങ്ങൾക്കിടയ്ക്കോ, ആർത്തവ വിരാമത്തിനു ശേഷമോ ആകാം ഇത്തരത്തില്‍ രക്തസ്രാവം ഉണ്ടാകുന്നത്. ക്രമമല്ലാത്ത രക്തസ്രാവം എല്ലായ്പ്പോഴും സെർവിക്കൽ കാൻസറിന്റെ ലക്ഷണം ആകണമെന്നില്ല. എങ്കിലും ഇത്തരം ലക്ഷണ കാണുന്നുണ്ടെങ്കില്‍, പരിശോധന നടത്തുക. 

രണ്ട്... 

സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജും നിസാരമായി കാണേണ്ട. യോനിയിൽ നിന്നുള്ള ഡിസ്ചാർജ് കൂടുകയോ, ദുർഗന്ധമോ, രക്തത്തിന്റെ അംശമോ ഇതിനുണ്ടാകുകയോ ചെയ്താൽ അതും സെർവിക്കൽ ക്യാൻസറിന്‍റെ ലക്ഷണമാകാം. 

മൂന്ന്... 

പെൽവിക് ഭാഗത്തെ വേദന, മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും അസ്വസ്ഥതയും, മൂത്രനാളിയിലെ അണുബാധയുമെല്ലാം നിസാരമാക്കേണ്ട. 

നാല്... 

ലൈംഗിക ബന്ധത്തിനിടെയുള്ള അസാധാരണ വേദനയും ചിലപ്പോള്‍ ഇതുമൂലമാകാം. 

അഞ്ച്... 

വിട്ടുമാറാത്ത ഇടുപ്പ് വേദനയും നടുവേദനയുമൊക്കെ ചിലപ്പോള്‍ സെർവിക്കൽ ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണമാകാം. 

ആറ്... 

അകാരണമായി ശരീര ഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയും  സെർവിക്കൽ ക്യാൻസറിന്‍റെ സൂചനകളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: ഈ രണ്ട് തരം തൈറോയ്ഡ് തകരാറുകളെ തിരിച്ചറിയാതെ പോകരുത്; ലക്ഷണങ്ങള്‍...

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios