Asianet News MalayalamAsianet News Malayalam

ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

അമിത മദ്യപാനം മൂലമാണ് പലപ്പോഴും ഈ രോഗമുണ്ടാകുന്നത്. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും.

important signs of liver cirrhosis
Author
First Published Sep 14, 2024, 2:33 PM IST | Last Updated Sep 14, 2024, 2:35 PM IST

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. അമിത മദ്യപാനം മൂലമാണ് പലപ്പോഴും ഈ രോഗമുണ്ടാകുന്നത്. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും. 

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറമാണ് ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണം. അടിവയറ്റിലെ വീക്കം, അസ്വസ്ഥത, വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധന തുടങ്ങിയവയൊക്കെ ലിവർ സിറോസിസ് മൂലമുണ്ടാകാം. പ്രത്യേകിച്ച് വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് ഒരു സൂചനയാകാം. 

കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും വെരിക്കസ് വെയിനും ലിവർ സിറോസിസ് മൂലവും ഉണ്ടാകാം. ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും, വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കരളിന്റെ പ്രവർത്തനം തകരാറിലായതിന്‍റെ സൂചനയാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios