Stress And Dental Health : സമ്മർദ്ദം ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?
മാനസികാരോഗ്യവും ദന്ത പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ സമ്മർദ്ദം അപകട ഘടകങ്ങളിലൊന്നാണ്. സ്ട്രെസ് പല ദന്തരോഗ്യ പ്രശ്നങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെരിയോഡോന്റോളജി ചൂണ്ടിക്കാട്ടുന്നു.
തെറ്റായ ഭക്ഷണ ശീലങ്ങൾ, ശരിയായി പല്ല് തേയ്ക്കാത്തത് എന്നിവ ഉൾപ്പെടെ വായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. നിങ്ങളുടെ ദന്താരോഗ്യത്തിൽ മാനസികാരോഗ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വിവിധ കാരണങ്ങളാൽ ദന്ത പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
'വിഷാദരോഗികളും ഉത്കണ്ഠാകുലരുമായ ആളുകൾ മോശം ഭക്ഷണശീലങ്ങൾ പിന്തുടരുകയോ പോഷകാഹാരത്തിൽ ശ്രദ്ധ ചെലുത്താതിരിക്കുകയോ ചെയ്തേക്കാം. ഇത് അവരുടെ ദന്താരോഗ്യത്തെ ബാധിച്ചേക്കാം. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക രോഗങ്ങൾ പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇത് പല്ലിന്റെ ഉപരിതല ഇനാമലിനെ ബാധിക്കാം...' - ഡെന്റ്സ് ഡെന്റിലെ ഡെന്റൽ സർജൻ ഡോ. കരിഷ്മ ജരാദി പറയുന്നു.
വിഷാദരോഗമുള്ള ഒരാൾ ബ്രഷ് ചെയ്യുന്നതോ കുളിക്കുന്നതോ ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുന്നതും സാധാരണമാണ്. വിഷാദരോഗം നിങ്ങളെ ക്ഷീണത്തിലേക്ക് നയിക്കാം. പുകവലി, മയക്കുമരുന്ന് ദുരുപയോഗം അല്ലെങ്കിൽ മദ്യപാനം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഇവയെല്ലാം മോണരോഗത്തിനും വായിലെ ക്യാൻസറിനും കാരണമാകുമെന്നും ഡോ. കരിഷ്മ പറയുന്നു.
മാനസികാരോഗ്യവും ദന്ത പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ സമ്മർദ്ദം അപകട ഘടകങ്ങളിലൊന്നാണ്. സ്ട്രെസ് പല ദന്തരോഗ്യ പ്രശ്നങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെരിയോഡോന്റോളജി ചൂണ്ടിക്കാട്ടുന്നു.
സമ്മർദ്ദം ദന്തക്ഷയത്തിലേക്കും നയിക്കുന്നു. ശരീരത്തിന്റെ സ്ട്രെസ് ഹോർമോണായ 'കോർട്ടിസോൾ' Porphyromonas Gingivalis ന്റെ വളർച്ച വർദ്ധിപ്പിക്കുമെന്നും അവർ പറഞ്ഞു. മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾ പോലും ദന്താരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ആന്റീഡിപ്രസന്റുകൾ, ആന്റി സൈക്കോട്ടിക്സ് എന്നിവയും, വരണ്ട വായയുമായി ബന്ധപ്പെട്ട നിരവധി മരുന്നുകളിൽ ഉൾപ്പെടുന്നു.
മോണരോഗങ്ങളെ എങ്ങനെ തടയാം...?
രാത്രി ഉറങ്ങുന്നതിന് മുമ്പും നിർബന്ധമായും പല്ല് തേയ്ക്കണം. കാരണം രാവിലെയും രാത്രിയിലുമുള്ള ബ്രഷിങ് വഴി പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവും ബാക്ടീരിയകളും നീക്കം ചെയ്യപ്പെടുന്നു. ഇവ നീക്കാതെ കിടന്നാൽ കട്ടിയാവുകയും ക്രമേണ മോണയിൽ പഴുപ്പും വീക്കവും ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് അണുക്കൾ രക്തത്തിലൂടെ ശരീരത്തിലേക്കു വ്യാപിക്കുന്നു. പ്രമേഹ രോഗികളിൽ പെട്ടെന്നു തന്നെ മോണരോഗം പിടിപ്പെടാം. ഗർഭിണികളിൽ മോണരോഗം വന്നാൽ ഗർഭസ്ഥ ശിശുവിന്റെ തൂക്കം കുറയാനും നേരത്തെയുള്ള പ്രസവത്തിനും കാരണമാകുന്നു.
പല്ല് കേടു വരാതിരിക്കാൻ...
കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവിൽ മധുരംചേർത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്. അത് പോലെ തന്നെ ചോക്ലേറ്റുകളും. ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകൾ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകൾ കുട്ടികളായാലും മുതിർന്നവരായാലും നിയന്ത്രിത അളവിൽ മാത്രം കഴിക്കുക.
പെട്ടെന്ന് ശരീരഭാരം കൂടുന്നുവോ? കാരണങ്ങള്‍ ഇവയാകാം...