Health Tips: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ചുളിവുകള്‍ വീഴാതിരിക്കാൻ ചെയ്യേണ്ടത്...

നേരത്തെ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നുവെങ്കില്‍ മിക്കവാറും ഇതിന് കാരണമാകുന്നത് ചര്‍മ്മത്തെ ആരോഗ്യമുള്ളതും ചെറുപ്പമുള്ളതുമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന കൊളാജെൻ എന്ന പ്രോട്ടീന്‍റെ കുറവാകാം. ഈ പ്രോട്ടീന്‍റെ അളവ് കുറയാതിരിക്കുന്നതിന് ചില കാര്യങ്ങള്‍ നമുക്ക് ജീവിതരീതികളില്‍ തന്നെ ശ്രദ്ധിക്കാവുന്നതാണ്

how can we prevent wrinkles on skin here are few lifestyle tips hyp

ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തീര്‍ച്ചയായും പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് തന്നെയാണ് സാധാരണനിലയില്‍ മുഖത്തും മറ്റും ചുളിവുകള്‍ വീഴുന്നതും. എന്നാല്‍ ചിലരില്‍ യൗവനത്തിന്‍റെ നല്ല സമയത്ത് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാണാം. പ്രാധാനമായും ജീവിതശൈലികളിലെ മോശം പ്രവണതകള്‍ ആണ് ഇതിന് കാരണമായി വരുന്നത്.

ഇത്തരത്തില്‍ നേരത്തെ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നുവെങ്കില്‍ മിക്കവാറും ഇതിന് കാരണമാകുന്നത് ചര്‍മ്മത്തെ ആരോഗ്യമുള്ളതും ചെറുപ്പമുള്ളതുമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന കൊളാജെൻ എന്ന പ്രോട്ടീന്‍റെ കുറവാകാം. ഈ പ്രോട്ടീന്‍റെ അളവ് കുറയാതിരിക്കുന്നതിന് ചില കാര്യങ്ങള്‍ നമുക്ക് ജീവിതരീതികളില്‍ തന്നെ ശ്രദ്ധിക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തില്‍ നേരത്തെ ചുളിവുകള്‍ വീഴുന്ന സാഹചര്യവും നമുക്ക് ഒഴിവാക്കാം. കൊളാജെൻ അളവ് കുറയാതിരിക്കാൻ ചെയ്യേണ്ടത്...

ഒന്ന്...

സൂര്യപ്രകശം നേരിട്ട് ഏറെ നേരം ഏല്‍ക്കുന്നതാണ് ചെറുപ്പത്തിലേ തന്നെ ചര്‍മ്മം തകരാറിലാക്കുന്നതിനുള്ള ഒരു കാരണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൊളാജെൻ അളവില്‍ തന്നെയാണ് ഇതിലൂടെ കുറവ് സംഭവിക്കുന്നത്. നോരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുകയും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീൻ ഉപയോഗം പതിവാക്കുകയും ചെയ്യാം.

രണ്ട്...

നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. കാരണം ഇതും കൊളാജെൻ അളവ് കുറയ്ക്കുന്നതിനും ചര്‍മ്മത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴുന്നതിന് കാരണമാകുന്നു. 

മൂന്ന്...

നാം ദിവസവും കുടിക്കേണ്ടുന്ന അത്രയും അളവ് വെള്ളം കുടിക്കുന്നില്ലെങ്കിലും സ്കിൻ പെട്ടെന്ന് പ്രായമായതായി തോന്നിപ്പിക്കും. ഇതും കൊളാജെൻ കുറയുന്നതിന് തന്നെയാണ് കാരണമാകുന്നത്. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. 

നാല്...

ആരോഗ്യകരമായ ഭക്ഷണവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അടിസ്ഥാനമാണ്. പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായും നിങ്ങളുടെ ഒരു ദിവസത്തെ ഡയറ്റിലുള്‍പ്പെടുത്തുക. ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയും നിര്‍ബന്ധമാക്കുക. ഇവ കൊളാജെൻ കൂട്ടുന്നതിനാണ് സഹായിക്കുക. 

അഞ്ച്...

ചര്‍മ്മം ഭംഗിയായി തോന്നിപ്പിക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും ചര്‍മ്മം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിനായുള്ള ഉത്പന്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇത് പലരും ചെയ്യാറില്ലെന്നതാണ് സത്യം. കഴിയുന്നതും നല്ലൊരു സ്കിൻ കെയര്‍ റുട്ടീൻ തെര‍ഞ്ഞെടുത്ത് അത് പാലിക്കുക. 

ആറ്...

പതിവായി ഉറക്കമില്ലായ്മ, ഉറക്കത്തില്‍ തടസം എന്നിവ നേരിടുന്നവരിലും സ്കിൻ പെട്ടെന്ന് പ്രായമാകുന്നതായി തോന്നാം. അതിനാല്‍ തന്നെ ഉറക്കപ്രശ്നങ്ങളും പെട്ടെന്ന് തന്നെ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.

Also Read:- 'കൊളസ്ട്രോളും മുടി കൊഴിച്ചിലും നരയും തമ്മില്‍ ബന്ധം'; പഠനം പറയുന്നത്...

 

Latest Videos
Follow Us:
Download App:
  • android
  • ios