ഓറഞ്ചിന്റെ തൊലി കളയരുതേ; മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം
ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ്പാക്കുകൾ പരീക്ഷിച്ചിട്ടുണ്ടോ. ഇതിലെ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചർമ്മത്തിളക്കം വര്‍ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കുന്നു.
ചർമ്മ സംരക്ഷണത്തിന് നിരവധി ഫേസ്പാക്കുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ്പാക്കുകൾ പരീക്ഷിച്ചിട്ടുണ്ടോ. ഇതിലെ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചർമ്മത്തിളക്കം വര്‍ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കുന്നു. വീട്ടിൽ പരീക്ഷിക്കാവുന്ന ഓറഞ്ച് തൊലി കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം...
ഒന്ന്...
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച ശേഷം തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും ഇത് നല്ലതാണ്.
രണ്ട്...
ഓറഞ്ചിന്റെ തൊലി പൊടിച്ചതും, തേന്‍, ചെറുനാരങ്ങനീര് എന്നിവ ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്ത് പുരട്ടുക. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറം നല്‍കാനും സഹായിക്കും. ഇതിലെ തേന്‍ ചര്‍മം വരണ്ട് പോകാതിരിക്കാൻ ഗുണം ചെയ്യുന്നു.
മൂന്ന്...
ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഇത് നല്ലതാണ്.
മുഖത്തെ കറുത്തപാട് അകറ്റാൻ അൽപം കടലമാവ് മതി; ഉപയോഗിക്കേണ്ട വിധം...