മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍
ചില പൊടിക്കകൈളൊക്കെ മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായകമാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ അറിയാം.
മുഖക്കുരു പലരുടെയും ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. എന്നാല്‍ മുഖക്കുരുവിനെക്കാള്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത് മുഖക്കുരു മാറിയ ശേഷം അവശേഷിക്കുന്ന പാടുകളാണ് എന്നതാണ് സത്യം. ഇതാണെങ്കില്‍ അത്ര പെട്ടെന്നൊന്നും മുഖത്ത് നിന്ന് പോവുകയുമില്ല.
എന്തായാലും ചില പൊടിക്കകൈളൊക്കെ മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായകമാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ അറിയാം.
ഒന്ന്...
കറ്റാര്‍വാഴയുടെ ഫ്രഷ് ജെല്‍ മുഖത്ത് പാടുകളുള്ള ഇടത്ത് നേരിട്ട് തേക്കുക. മുപ്പത് മിനുറ്റ് വച്ച ശേഷം വെള്ളമൊഴിച്ച് കഴുകിക്കളയാം. ഇത് പതിവായി ചെയ്താല്‍ മുഖത്ത് പാടുകളില്‍ മാറ്റം വരും.
രണ്ട്...
ചെറുനാരങ്ങാനീരും മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്. ചെറുനാരങ്ങാനീരും അത്രതന്നെ വെള്ളവും ചേര്‍ത്ത് ഇത് പാടുള്ള ഭാഗങ്ങളില്‍ കോട്ടണ്‍ പാഡ് വച്ച് തേക്കണം. 10- 15 മിനുറ്റ് കഴിഞ്ഞാല്‍ കഴുകിക്കളയാവുന്നതാണ്. ഒരു 'നാച്വറല്‍ ബ്ലീച്ച്' ആണ് ചെറുനാരങ്ങ. ഇതാണ് പാടുകളകറ്റാൻ സഹായിക്കുന്നത്.
മൂന്ന്...
മഞ്ഞളും മുഖത്തെ പാടുകള്‍ കളയാൻ നമ്മെ ഏറെ സഹായിക്കാം. മഞ്ഞള്‍പ്പൊടി വെറും വെള്ളത്തിലോ അല്ലെങ്കില്‍ അല്‍പം റോസ് വാട്ടറിലോ കലക്കി പേസ്റ്റ് പരുവത്തിലാക്കി ഇത് പാടുകളുള്ള സ്ഥലങ്ങളില്‍ തേക്കണം. 15-20 മിനുറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.
നാല്...
ഉരുളക്കിഴങ്ങും മുഖത്തെ പാടുകള്‍ നീക്കം ചെയ്യാൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങിന്‍റെ നീരെടുത്ത് ഇത് മുഖക്കുരുവിന്‍റെ പാടുകളില്‍ കോട്ടണ്‍ ബാള്‍ കൊണ്ട് തേച്ച് 10-15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയാം. പാടുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന എൻസൈമുകള്‍ ഉരുളക്കിഴങ്ങിലുണ്ട്. അതാണ് സഹായകമാകുന്നത്.
അഞ്ച്..
ആര്യവേപ്പില അരച്ചത് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായിക്കും. ഇത് 20 മിനുറ്റ് നേരം തേച്ച ശേഷം വെള്ളത്തില്‍ മുഖം കഴുകിയെടുത്താല്‍ മതി.
Also Read:- നെയില്‍ പോളിഷ് റിമൂവര്‍ തീപ്പിടുത്തമുണ്ടാക്കി; പൊള്ളലേറ്റ് പതിനാലുകാരി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-