അസിഡിറ്റിയെ തടയാന്‍ വീട്ടിലുള്ള പൊടിക്കൈകള്‍ ഇങ്ങനെ ഉപയോഗിക്കൂ...
ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, മോശം ഭക്ഷണ ശീലങ്ങൾ, സമ്മർദ്ദം തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം.
അസിഡിറ്റിയും ഗ്യാസ്ട്രിക് അസ്വസ്ഥതയും ദഹനപ്രശ്നങ്ങളും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, മോശം ഭക്ഷണ ശീലങ്ങൾ, സമ്മർദ്ദം തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം.
അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പെരുംജീരകത്തിന് അസിഡിറ്റിയെ തടയാനും വയറു വീര്‍ത്തിരിക്കുന്നത് തടയാനും ദഹന പ്രശ്നങ്ങളെ അകറ്റാനും കഴിവുണ്ട്. ഇതിനായി ഭക്ഷണത്തിന് ശേഷം കുറച്ച് ജീരകം വായിലിട്ട് ചവയ്ക്കാം. പെരുംജീരകമിട്ട വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
രണ്ട്...
തണുത്ത പാല്‍ കുടിക്കുന്നതും അസിഡിറ്റിയെ തടയാന്‍ ഗുണം ചെയ്യും.
മൂന്ന്...
പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
നാല്...
ഇളനീരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇളനീര് കുടിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിച്ചേക്കാം.
അഞ്ച്...
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ആറ്...
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ഏഴ്...
ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.