വീട്ടിലുള്ള ഈ ചേരുവകൾ മാത്രം മതി ; സൺ ടാൻ എളുപ്പം അകറ്റാം
സൺ ടാൻ ഉൾപ്പെടെയുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴയ്ക്ക് സൂര്യാഘാതമേറ്റ പാടുകൾ ഒഴിവാക്കാൻ കഴിയും. മുഖത്തും കഴുത്തിലുമായി കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മം ഈർപ്പമുള്ളതാക്കി നിലനിർത്താൽ സഹായിക്കും.
വേനൽക്കാലത്ത് ഏറ്റവും സാധാരണമായ ചർമ്മ പ്രശ്നങ്ങളിലൊന്നാണ് സൺ ടാൻ. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ ഫലമായി ചർമ്മത്തിലെ മെലാനിൻ പിഗ്മെൻ്റിൻ്റെ അളവ് ഉയർന്ന് ഇരുണ്ട ചർമ്മത്തിന് കാരണമാകുന്നു. സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...
നാരങ്ങാനീരും തേനും...
നാരങ്ങാനീര് വിവിധ ചർമ്മസംരക്ഷണ പ്രശ്‌നങ്ങൾക്കുള്ള ഒരു മികച്ച പ്രതിവിധിയാണ്. വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയ നാരങ്ങ മുഖത്തെ കരുവാളിപ്പും ടാനും നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ടാൻ ഒഴിവാക്കാൻ സഹായിക്കുന്ന മറ്റൊരു ഓർഗാനിക് ബ്ലീച്ചിംഗ് ഏജൻ്റാണ് തേൻ. ഒരു സ്പൂൺ തേനും ഒരു സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
കറ്റാർവാഴ...
സൺ ടാൻ ഉൾപ്പെടെയുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴയ്ക്ക് സൂര്യാഘാതമേറ്റ പാടുകൾ ഒഴിവാക്കാൻ കഴിയും. മുഖത്തും കഴുത്തിലുമായി കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മം ഈർപ്പമുള്ളതാക്കി നിലനിർത്താൽ സഹായിക്കും.
തക്കാളി...
ചർമ്മത്തിന് തിളക്കം നൽകുന്ന ഗുണങ്ങൾ തക്കാളിയിലുണ്ട്. ഇത് ടാനിംഗ് ഭേദമാക്കാനും ക്രമേണ മങ്ങാനും സഹായിക്കുന്നു. തക്കാളിയിൽ പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ടാൻ ചെയ്ത പാളി നീക്കം ചെയ്യാൻ സഹായിക്കുന്നു. രണ്ടോ മൂന്നോ ടീസ്പൂൺ തക്കാളി നീരും അൽപം പഞ്ചസാരയും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കറുപ്പും ടാനും നീക്കം ചെയ്യാൻ ഈ പാക്ക് സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
Read more യുവാക്കളിൽ വൻകുടൽ ക്യാൻസർ വർദ്ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ