ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ 3 എളുപ്പ വഴികൾ...

വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ സഹായിക്കും.

home remedies for dry lips

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. എത്ര തവണ വെള്ളം നനച്ച് കൊടുത്താലും ചുണ്ടുകളിലെ വരൾച്ച മാറില്ല. മഞ്ഞുകാലത്ത് എല്ലാവരും നേരിടുന്ന പ്രശ്‌നം തന്നെയാണ് ഇത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇവ ഉപയോ​ഗിക്കാം...

ഒന്ന്...

റോസ് വാട്ടറിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ സഹായിക്കും.

home remedies for dry lips

രണ്ട്...

വീട്ടിൽ നെയ്യ് ഉണ്ടാകുമല്ലോ. ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. 

home remedies for dry lips

മൂന്ന്...

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക നീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിന് മുമ്പ് വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം നൽകുകയും വരൾച്ച തടയാനും സഹായിക്കും. 

home remedies for dry lips

 ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ...‌

 1. ധാരാളം വെള്ളം കുടിക്കുക. 
 2. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും.
 3. ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. ഉമ്മിനീര് ചുണ്ടിൽ നിന്ന് വറ്റുന്നതോടെ, അവ നമ്മുടെ ശരീരം ഉദ്പാദിപ്പിക്കുന്ന എണ്ണമയവും ഇല്ലാതാക്കും. 
4. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. 
5. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. മാതളം ജ്യൂസ്, വെള്ളരിക്ക ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ് പോലുള്ളവ ധാരാളം കുടിക്കുക. 
6. ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ചുണ്ടിലെ നനവു നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം ഓരോ തവണ ചുണ്ടുനനയ്ക്കുമ്പോഴും നഷ്ടപ്പെടും.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 
 

Latest Videos
Follow Us:
Download App:
  • android
  • ios